വിജിലൻസ് കൂട്ടിലടച്ച തത്തയേക്കാൾ കഷ്ടമെന്ന് പിണറായി

കണ്ണൂർ: വിജിലൻസിന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം ആഭ്യന്തരമന്ത്രിയും സർക്കാരുമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഈ അവസ്ഥക്ക് കാരണക്കാർ ഉദ്യോഗസ്ഥരല്ല. സി.ബി.ഐയെ കുറിച്ച് കൂട്ടിലടച്ച തത്ത എന്ന് കോടതി പറഞ്ഞതിനെക്കാൾ കഷ്ടമാണ് വിജിലൻസിന്‍റെ സ്ഥിതിയെന്നും പിണറായി പറഞ്ഞു.

വിജിലൻസ് ഒട്ടും വിജിലന്‍റ് അല്ലെന്ന ഹൈകോടതിയുടെ വിമർശം ശരിയാണ്.1 ഭരിക്കാൻ  അർഹതയില്ലാത്ത ഒരു കൂട്ടർ അധികാരത്തിലിരിക്കുമ്പോൾ വഴിവിട്ട കാര്യങ്ങൾ ചെയ്യേണ്ടിവരും. അങ്ങനെയാണ് വിജിലൻസിന് ഈ അവസ്ഥ വന്നതെന്നും പിണറായി വ്യക്തമാക്കി. ലാവലിൻ കേസിൽ കോടതിയെ സമീപിക്കുമെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.

ബാർകോഴ കേസിലെ ഹൈകോടതി പരാമർശം വിജിലൻസിനെതിരായ കുറ്റപത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതു പോലെ തുള്ളിക്കളിക്കുന്ന സ്ഥാപനമായി വിജിലന്‍‍സ് മാറി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ വിജിലൻസ് ഒരു കേസും തെളിയിക്കില്ല. വിജിലൻസ് സംവിധാനം ഉടൻ പുന:സംഘടിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.