മോഹിനി പട്ടത്തിന് രണ്ട് അവകാശികള്‍

തിരുവനന്തപുരം:  പാതിരാവ് പിന്നിട്ട ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍  ഒന്നാം സ്ഥാനത്തിന് രണ്ട് ‘അവകാശികള്‍’.  ഒന്നാം വേദിയിലെ ആദ്യ ഇനമായ മോഹിനിയാട്ടത്തില്‍ പാലാ സെന്‍റ് മേരീസ് എച്ച്.എസ്.എസിലെ ശ്രീരഞ്ജിനിയും കോഴിക്കോട് ഇലഞ്ഞിക്കല്‍ പ്രോവിഡന്‍സ് സ്കൂളിലെ എം. അനഘയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്.

 26 പേര്‍ പങ്കെടുത്ത മത്സരത്തില്‍ പുലര്‍ച്ചെ 3.15ഓടെയാണ് ഫലമത്തെിയത്. പാലാ നടപ്പറമ്പില്‍ ശിവന്‍കുട്ടിയുടെയും ശോഭനയുടെയും മകളായ ശ്രീരഞ്ജിനി  ആറു വര്‍ഷമായി നൃത്തരംഗത്തുണ്ട്. കഴിഞ്ഞ വര്‍ഷവും മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞതവണ ഭരതനാട്യത്തില്‍ മൂന്നാം സ്ഥാനവും കുച്ചിപ്പുടിയില്‍ എ ഗ്രേഡും സ്വന്തമാക്കിയതിന്‍െറ ആത്മവിശ്വാസവുമായി ഇക്കുറിയും ഈ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. പതിവ്രതയായ ശീലാവതിയുടെ കഥയാണ് ശ്രീരഞ്ജിനി അവതരിപ്പിച്ചത്.
കോഴിക്കോട് പാവങ്ങാട് കൊക്കോളി താഴത്ത് വീട്ടില്‍ അധ്യാപകനായ മുരളിയുടെയും ശ്രീലതയുടെയും മകളായ അനഘ ചങ്ങമ്പുഴയുടെ രമണനെയാണ് അവതരിപ്പിച്ചത്. രണ്ടാം ക്ളാസ് മുതല്‍ നൃത്തം  പരിശീലിക്കുന്ന അനഘ കലോത്സവവേദിയില്‍ മുമ്പും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഉപജില്ലാ മത്സരത്തില്‍ സീഡി തകരാര്‍ മൂലം ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിനാല്‍ അപ്പീലിലൂടെയാണ് ജില്ലയിലത്തെിയത്. ജില്ലയിലെ പ്രകടനമികവില്‍ തലസ്ഥാനത്തേക്കും.
വൈകിത്തുടങ്ങല്‍  രസംകൊല്ലിയായതിനു പിന്നാലെ പരിശീലകരുടെ സമാന്തര വിധിനിര്‍ണയ നീക്കവും മോഹിനിയാട്ടവേദിയില്‍ ബഹളങ്ങള്‍ക്കിടയാക്കി.  വേദിയില്‍ വിധികര്‍ത്താക്കളുടെ പേരുകള്‍ വിളിച്ച് യോഗ്യത പറയുമ്പോള്‍ സ്ത്രീകളടക്കമുള്ള പരിശീലകര്‍ കൂക്കുവിളിയോടെയാണ് എതിരേറ്റത്. ഇവര്‍ വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഇടപെടുകയായിരുന്നു. അതേസമയം, ഒന്നാം വേദിയായിട്ടുപോലും ശുഷ്കമായിരുന്നു സദസ്സ്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.