അച്ഛന്‍ പകര്‍ന്ന ചുവടുകളാല്‍ മനംകവര്‍ന്ന ശ്രീലക്ഷ്മി

തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി പ്ളസ് വണ്‍ വിദ്യാര്‍ഥിനി വി.ആര്‍. ശ്രീലക്ഷ്മി ഭരതനാട്യവേദിയിലെ ഭാഗ്യലക്ഷ്മിയായപ്പോള്‍ പരിശീലകന്‍ രാജേന്ദ്രന് അത് ഇരട്ടിമധുരമായി.  പുന്നാരമകള്‍ വേദിയുടെ തിലകമായതിന്‍െറ ആത്മസാഫല്യം. അച്ഛന്‍ പരിശീലിപ്പിച്ച ചുവടുകളുമായത്തെിയാണ്  ശ്രീലക്ഷ്മി ഹയര്‍ സെക്കന്‍ഡറി ഭരതനാട്യവേദിയുടെ മനംകവര്‍ന്നത്. കാസര്‍കോട് ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തത്തെിയ ശ്രീലക്ഷ്മിക്ക് ഡി.ഡി.ഇ അപ്പീല്‍ അനുവദിച്ചതോടെയാണ് തലസ്ഥാനത്ത് എത്താനായത്.

കലോത്സവവേദികളില്‍നിന്ന് കലാതിലക, പ്രതിഭാപട്ടങ്ങള്‍ കാസര്‍കോട് എത്തിച്ച പരിശീലകന്‍കൂടിയാണ് രാജേന്ദ്രന്‍. നടി കാവ്യാമാധവനെ ഹൈസ്കൂള്‍ പഠനകാലത്ത് നാടോടിനൃത്തം പരിശീലിപ്പിച്ചതും  1996ലെ കലാപ്രതിഭ ശ്രീഹരിയുടെ നൃത്തപരിശീലകനും ഇദ്ദേഹമായിരുന്നു.
കന്യാകുമാരി ദേവിയെക്കുറിച്ച് വര്‍ണം അവതരിപ്പിച്ചാണ് ശ്രീലക്ഷ്മി ഒന്നാം സ്ഥാനത്തത്തെിയത്.  കലാമണ്ഡലം ലീലാമണിയുടെ ശിക്ഷണവും തുണയായി. രാധയാണ് അമ്മ. ശ്രീദേവ് സഹോദരന്‍.

ശ്രീലക്ഷ്മിമാര്‍ വേദി കൈയടക്കിയ അപൂര്‍വതക്കും ഭരതനാട്യവേദി സാക്ഷിയായി. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരി കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേള്‍സിലെ ആര്‍. ശ്രീലക്ഷ്മിക്കാണ് രണ്ടാം സ്ഥാനം. സഹേഷ് എസ്. ദേവനാണ് പരിശീലകന്‍. കോഴിക്കോട് പാരഗണ്‍ ഹോട്ടലിലെ ഡ്രൈവര്‍ രാധാകൃഷ്ണന്‍െയും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ഷൈജയുടെയും മകളാണ്. പ്രണവ് കൃഷ്ണ സഹോദരന്‍. മാടായി ജി.ജി.എച്ച്.എസ്.എസിലെ അമൃത സുധാകരനാണ് മൂന്നാം സ്ഥാനം. 13 അപ്പീല്‍ ഉള്‍പ്പെടെ 27 പേര്‍ മത്സരിച്ച ഭരതനാട്യത്തില്‍ മുഴുവന്‍ പേര്‍ക്കും എ ഗ്രേഡുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കാണ് വി.ജെ.ടി ഹാളില്‍ മത്സരം അവസാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.