വേദികളില്‍ മാറി മാറി പാട്ടും കൊട്ടും നൃത്തവുമൊക്കെ പൊടിപാറുമ്പോള്‍, അവര്‍ വെയില്‍കൊള്ളുകയാണ്, മണ്ണിന്‍െറ പച്ചപ്പിനെ നിലനിര്‍ത്താന്‍. കലോത്സവവേദിയിലേക്ക് പ്ളാസ്റ്റിക്കും കവറുമൊക്കെയായി വരുന്നവരുടെ കൈകളില്‍ പിടിക്കാന്‍ വേദികളുടെ കവാടത്തില്‍ അവരുണ്ട്. പച്ചക്കുപ്പായമിട്ട് ഗ്രീന്‍ പ്രോട്ടോക്കോളിന്‍െറ സംഘം. തിരുവനന്തപുരം ജില്ലയിലെ എന്‍.എസ്.എസ് സംഘത്തിലെ 380 കുട്ടികളാണ് പ്ളാസ്റ്റിക്കിനെതിരെ പോരാടാന്‍ ഇറങ്ങിയിരിക്കുന്നത്.
ഓരോ വേദിയിലും 15 പേരടങ്ങുന്ന സംഘമാണുള്ളത്. പ്ളാസ്റ്റിക്കുമായി വരുന്നവരില്‍നിന്ന് 10 രൂപ ഈടാക്കിയശേഷമേ പരിപാടി നടക്കുന്ന വേദിയിലേക്ക് കടത്തിവിടൂ. കൊണ്ടുവന്ന പ്ളാസ്റ്റിക്കുമായി തിരികെ വന്നാല്‍ മാത്രമേ 10 രൂപ മടക്കിക്കിട്ടൂ. ഓരോ വേദിയിലും ഉച്ചക്കുമുമ്പ് മാത്രം 50ലേറെ പേരാണ് പ്ളാസ്റ്റിക്കിന് വില നല്‍കേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.