തിരുവനന്തപുരം: കലോത്സവം പകുതി പിന്നിട്ടതോടെ, ഉത്സവം മത്സരത്തിലേക്ക്. വ്യാഴാഴ്ചയോടെ മുറുകിത്തുടങ്ങിയ, സ്വര്‍ണക്കപ്പിനുള്ള മത്സരത്തിന് വെള്ളിയാഴ്ച വീറേറും. ഗ്ളാമര്‍ ഇനങ്ങള്‍ക്കൊപ്പം ജനപ്രിയ ഇനങ്ങളുടെയും ദിവസമായിരുന്നു വ്യാഴാഴ്ച. എന്നാല്‍, ആളേറെക്കൂടുന്ന മിമിക്രിയും മോണോആക്ടും ശരാശരിനിലവാരത്തില്‍ ഒതുങ്ങിയപ്പോള്‍ നൃത്തം മികവുള്ളതുമായി. സജ്ജീകരണങ്ങളുടെ അപര്യാപ്തത വ്യാഴാഴ്ചയും വേദികളെയാകെ പിന്തുടര്‍ന്നു.
കോല്‍ക്കളിവേദിയില്‍ സൗകര്യമില്ളെന്ന് മത്സരാര്‍ഥികള്‍ പരാതിപ്പെട്ടതോടെ വേദി മാറ്റി. അതിനാല്‍ പരിപാടി വൈകിയത് ഒരു മണിക്കൂര്‍. മൂന്നാംദിവസം ഒന്നാം വേദിയുടെ കര്‍ട്ടനുയര്‍ന്നത് പെണ്‍കുട്ടികളുടെ കണ്ണീര്‍ വീണാണ്. കേരളനടനമായിരുന്നു ആദ്യ ഇനം. അപ്പീലില്‍ എത്തിയവര്‍ക്ക് അവസരം നല്‍കിയില്ളെന്നതായിരുന്നു പരാതി. വിളിച്ചിട്ടത്തൊത്തതിനാലാണ് എന്നായിരുന്നു സംഘാടകരുടെ നിലപാട്.
ഒടുവില്‍ ഡി.പി.ഐ വരെ പ്രശ്നത്തില്‍ ഇടപെട്ടു. വിദ്യാഭ്യാസമന്ത്രിയെ കളിയാക്കി കൂത്ത് പറഞ്ഞ കൊട്ടാരക്കര ഗവ. വി.എച്ച്.എസ് ആന്‍ഡ് ബി.എച്ച്.എസിലെ ബിലഹരി ചാക്യാര്‍കൂത്തില്‍ ഒന്നാമനായി എന്നതായിരുന്നു ഇന്നലത്തെ കൗതുകം. തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ഷിഫിനയായിരുന്നു ഇന്നലെയുടെ താരം. അപൂര്‍വ രോഗബാധിതയും അന്ധയുമായ ഈ കുട്ടി ആശുപത്രിയില്‍നിന്നത്തെിയാണ് മിമിക്രിയില്‍ നാലാം സ്ഥാനം നേടിയത്. കണ്ണൂര്‍ എളയാവൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ് ദഫ്മുട്ടില്‍ ഒമ്പതാം തവണയും നേടിയ വിജയം മികച്ചതുമായി.
കാസര്‍കോട്ടുനിന്നത്തെിയ എന്‍ഡോസള്‍ഫാന്‍ ഇരയായ ദേവികിരണ്‍ ഇന്നലെയും തന്‍െറ മികവ് കാണിച്ചു. ലളിതഗാനത്തില്‍ എ ഗ്രേഡാണ് നേടിയത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും തന്‍െറയും കൂട്ടുകാരുടെയും ദു$ഖങ്ങള്‍ അറിയിച്ച് കത്തുമയച്ചാണ് അവന്‍ കൂട്ടുകാരുമൊപ്പം വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.