കാഞ്ഞങ്ങാട്: പരാതി അന്വേഷിക്കാൻപോയ സംഘത്തിലെ എസ്.ഐയെ കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റുചെയ്തു. വെള്ളരിക്കുണ്ട് എസ്.ഐ അരുൺ മോഹനനെയാണ് പരിക്കേൽപിച്ചത്. വലത് കൈത്തണ്ടയിൽ ആഴത്തിൽ കടിയേറ്റ എസ്.ഐ ആശുപത്രിയിൽ ചികിത്സതേടി. കാര്യോട്ടുചാൽ കാഞ്ഞിറക്കുണ്ടിലെ രാഘവൻ മണിയറക്കെതിരെയാണ് (50) കേസെടുത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
80 വയസ്സുള്ള മാതാവ് വെള്ളച്ചിയേയും സഹോദരനെയും പ്രതി ഭീഷണിപ്പെടുത്തുന്നുവെന്നറിഞ്ഞാണ് എസ്.ഐ അടക്കം പൊലീസ് സംഘം വീട്ടിലെത്തിയത്. വീട്ടുമുറ്റത്തുവെച്ചാണ് കടിച്ച് പരിക്കേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.