ബേപ്പൂർ മുൻ എം.എൽ.എ കെ. മൂസ്സക്കുട്ടി നിര്യാതനായി

കോഴിക്കോട്: ബേപ്പൂർ മുൻ എം.എൽ.എയും സി.ഐ.ടി.യു മുന്‍ സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡൻറുമായ കെ. മൂസ്സക്കുട്ടി (77) നിര്യാതനായി. സി.ഐ.ടി.യു  കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡൻറായിരുന്നു. കോഴിക്കോട് ജില്ലയില്‍ ട്രേഡ് യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു മൂസ്സക്കുട്ടി. പുതുപ്പാടി-താമരശ്ശേരി എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജില്ലാ മോട്ടോര്‍ & എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രസിഡൻറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. സി.ഐ.ടി.യു. ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.