തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനുള്ള കരാര്‍ നല്‍കിയതില്‍ 256കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് കേസിലെ ആരോപണ വിധേയര്‍. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ്. ജയന്‍ നല്‍കിയ പരാതിയില്‍ 2006ലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇരുവര്‍ക്കുമെതിരായ അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈകോടതി ഏതാനും ദിവസം മുമ്പ് റദ്ദു ചെയ്തിരുന്നു. അന്വേഷണം തടഞ്ഞുകൊണ്ട് നേരത്തെ സിംഗ്ള്‍ ബെഞ്ച് പുറപ്പെടുവിച്ച സ്റ്റേ ജസ്റ്റിസ് കെമാല്‍ പാഷ നീക്കുകയായിരുന്നു. കേസില്‍ നിലവിലുള്ള എതിര്‍വാദം തുടരാമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് വി.എസ് കത്തയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.