രോഗവിവരം ആരെയും അറിയിച്ചില്ല

കൊച്ചി: ഗുരുതരമായ അസുഖംബാധിച്ചിട്ടും ആരെയും അറിയിക്കാതെ കല്‍പന സിനിമയും ജീവിതവുമായി മുന്നോട്ടുപോവുകയായിരുന്നു. കരളിനും ഹൃദയത്തിനും ഗുരുതര അസുഖംബാധിച്ച് ഏറെനാളായി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ കല്‍പന ചികിത്സയിലായിരുന്നു. രോഗവിവരം അവര്‍ അടുത്ത ബന്ധുക്കളോടുപോലും പറഞ്ഞിരുന്നില്ല. കടുത്ത രോഗബാധയെ അതിജീവിച്ച അവര്‍ സിനിമയിലെ ഭാവ, ഹാസ്യവേഷങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് കടന്നുപോകുന്നത്. കല്‍പനയുടെ മരണമറിഞ്ഞ് സഹോദരന്‍ ചെന്നൈയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നു.
കല്‍പനയുടെ മകള്‍ ചോയിസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി ശ്രീമയിയും അമ്മ വിജയലക്ഷ്മിയും അടുത്ത ബന്ധുക്കളുമാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലുള്ളത്. സഹോദരിമാരായ കലാരഞ്ജിനിയും ഉര്‍വശിയും ചെന്നൈയില്‍നിന്ന് കൊച്ചിയിലത്തെി. നടന്‍ ബാല, കെ.പി.എ.സി ലളിത എന്നിവരും തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലത്തെിയിരുന്നു.രണ്ടു സഹോദരിമാര്‍ക്കൊപ്പം തൃപ്പൂണിത്തുറക്കുസമീപം കുരീത്തറയില്‍ വാങ്ങിയ ഫ്ളാറ്റിലായിരുന്നു കല്‍പന ഏറക്കാലം താമസിച്ചിരുന്നത്. ഉര്‍വശിയുടെ ആദ്യഭര്‍ത്താവും നടനുമായ മനോജ് കെ. ജയന്‍െറ വീടിനടുത്തായിരുന്നു കല്‍പനയുടെയും കലാരഞ്ജിനിയുടെയും ഫ്ളാറ്റുകള്‍. മനോജ് കെ. ജയന്‍ ഉര്‍വശീബന്ധം വേര്‍പെട്ടശേഷം സഹോദരിമാര്‍ ഇരുവരും താമസം മാറ്റുകയായിരുന്നു. ഞാന്‍ കല്‍പന എന്ന ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 26 വയസ്സുവരെയുള്ള ഓര്‍മകളാണ് ‘ഞാന്‍ കല്‍പനയില്‍’ ഉള്ളതെങ്കിലും അതു മൂന്നു നടിമാരുടെയും മാതാപിതാക്കളുടെയും കഥകൂടിയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.