കോഴിക്കോട്: ബാര്‍ കോഴയില്‍ പങ്കാളിത്തമുളള കോണ്‍ഗ്രസിലെ നാലാമത്തെ മന്ത്രി രമേശ് ചെന്നിത്തലയാണെന്ന് ബിജു രമേശിെൻറ െവളിപ്പെടുത്തൽ. കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ചെന്നിത്തലയാണെന്നും ബിജു രമേശ് പറഞ്ഞു. ആരോഗ്യമന്ത്രി ശിവകുമാറിന് ഇരുപത്തഞ്ച് ലക്ഷം നല്‍കിയെന്നും ബിജുരമേശ് വെളിപ്പെടുത്തി. മീഡിയവണിെൻറ വ്യൂ പോയിൻറിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.
മന്ത്രി സഥാനത്തു നിന്നുള്ള കെ. ബാബുവിെൻറ രാജി നാടകമാണെന്നും ബിജു കുറ്റപ്പെടുത്തി. ബാബുവിന്‍റെ മുകളിലുള്ളവര്‍ക്ക് കോഴയുടെ പങ്ക് കിട്ടിയിട്ടുള്ളതുകൊണ്ടാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. രാജി സ്വീകരിക്കാന്‍ വൈകുന്നത് ബാബുവിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് പറഞ്ഞാണ് ഓരോ തവണയും ബാബു പണം വാങ്ങിയത്. ബാബു മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്തതാണോ എന്നും അദ്ദേഹത്തിന് ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടോ എന്നും തനിക്ക് അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.