സോളാർ ഗൂഢാലോചനയിൽ കോടതി പങ്കാളിയായെന്ന ആരോപണം പ്രസക്തം -വി.എം സുധീരൻ

ആലപ്പുഴ: സോളാർ കേസിൽ സർക്കാരിനെതിരെയുള്ള ഗൂഢാലോചനയിൽ വിജിലൻസ് കോടതി പങ്കാളിയായെന്ന ആരോപണങ്ങൾ പ്രസക്തമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. ഇതുസംബന്ധിച്ച് കോൺഗ്രസിന്‍റെ അഭിപ്രായം പിന്നീട് പറയും. കോടതിയുടെ വിധി അപക്വമായി പോയെന്ന് നിയമ വിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സമാനമായ മറ്റൊരു കേസിൽ കീഴ്കോടതി ഉത്തരവിനെ ഹൈകോടതി വിമർശിച്ചിട്ടുണ്ട്. ധൃതി പിടിച്ചിട്ടുള്ള ഉത്തരവാണിതെന്ന് നിയമവിദഗ്ധർ പറയുന്നതിൽ കഴമ്പുണ്ടെന്നും ആലപ്പുഴ ഡി.സി.സി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സുധീരൻ വ്യക്തമാക്കി.

ആർ. ചന്ദ്രശേഖരനും അജയ് തറയിലും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ട നടപടിയെ സുധീരൻ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് വെല്ലുവിളി നേരിടുമ്പോൾ പിന്നിൽ നിന്ന് കുത്തുന്നവരുടെ റോൾ എന്താണെന്ന് ചരിത്രം തീരുമാനിക്കുമെന്ന് സുധീരൻ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ കോൺഗ്രസിന്‍റെ അഭിപ്രായമല്ല. പാർട്ടി ഒറ്റക്കെട്ടാണ്. അജയ് തറയിൽ ഇപ്പോൾ പാർട്ടിയിലില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.

പത്ത് കോടി രൂപ വാഗ്ദാനം ചെയ്തതെന്ന സരിതയുടെ ആരോപണത്തിൽ സി.പി.എമ്മിലെ മുതിർന്ന നേതാക്കൾ മറുപടി പറയണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.