തിരുവനന്തപുരം: എം.എല്‍.എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ച കോവൂര്‍ കുഞ്ഞുമോനെ ആര്‍.എസ്.പിയില്‍നിന്ന് പുറത്താക്കി. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. കുഞ്ഞുമോന്‍േറത് രാഷ്ട്രീയ നീതികേടും വഞ്ചനയുമാണെന്ന് ആര്‍.എസ്.പി നേതൃത്വം കുറ്റപ്പെടുത്തി.
സി.പി.എമ്മില്‍നിന്നുള്ള വലിയ വാഗ്ദാനങ്ങളെ തുടര്‍ന്നാണ് കുഞ്ഞുമോന്‍ പാര്‍ട്ടി വിട്ടതെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആരോപിച്ചു. അദ്ദേഹത്തിന് എല്ലാ സൗകര്യങ്ങളും സ്ഥാനങ്ങളും നല്‍കിയിരുന്നു.ചെറുപ്രായത്തില്‍ തന്നെ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും അംഗമാക്കി. മൂന്നുതവണയായി എം.എല്‍.എയുമാണ്. മന്ത്രിസ്ഥാനവും സീറ്റും മറ്റും വാഗ്ദാനം ചെയ്താണ് ഈ തീരുമാനത്തിന് സി.പി.എം അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയതെന്നും അസീസ് പറഞ്ഞു.
കുഞ്ഞുമോന്‍ കാട്ടിയത് രാഷ്ട്രീയവഞ്ചനയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും മന്ത്രി ഷിബു ബേബിജോണും പറഞ്ഞു. ഇപ്പോഴത്തെ രീതി നോക്കുമ്പോള്‍ 2003ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വോട്ട് കുഞ്ഞുമോന്‍േറത് ആയിരുന്നുവോയെന്ന് സംശയമുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. അമ്പലത്തറ ശ്രീധരന്‍നായര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാത്തത് അസൗകര്യംമൂലം ആകാമെന്നും പാര്‍ട്ടിവിടുന്നതിനെക്കുറിച്ച് അദ്ദേഹം അറിയിച്ചിട്ടില്ളെന്നും എ.എ. അസീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.