കോടതി വിധികളെ മാധ്യമങ്ങൾ വിചാരണ ചെയ്യുന്നതിൽ തെറ്റില്ല –ജസ്​റ്റിസ്​ കെമാൽ പാഷ

കൊല്ലം: കോടതി വിധികളെ മാധ്യമങ്ങൾ വിചാരണ ചെയ്യുന്നതിൽ തെറ്റില്ലെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ. കേരള ലോ സ്റ്റുഡൻറ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിയമ വിദ്യാർഥി സംഗമവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി വിധികൾ നാടിനും ജനങ്ങൾക്കും വേണ്ടിയാണ്. ആരോഗ്യകരമായ വിചാരണയാവണം നടത്തേണ്ടത്. വിധിപ്രസ്താവം ആയിക്കഴിഞ്ഞാൽ അത് പൊതുവസ്തുവാണ്. സാങ്കേതികത്വത്തിെൻറ മറവിൽ വിധി വരുമ്പോൾ അത് വിലയിരുത്തണമെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

നിയമം അറിയാത്തവർ ഓരോന്ന് പറയുന്നത് ജനങ്ങളിലെത്തുന്നത് ദോഷകരമാണ്. ഇത്തരക്കാർക്ക് വിധിനിർണയം വിശകലനം ചെയ്യാൻ മാധ്യമങ്ങൾ അവസരം നൽകരുത്. വിധി പറയുന്ന ജഡ്ജി ഇന്നയാളുടെ ബന്ധുവാണ് എന്ന് പറയുന്ന തരത്തിലെ ചർച്ചകൾ ശരിയല്ല. ജനങ്ങൾക്ക് വിധി വിചാരണ ചെയ്യാൻ അധികാരമില്ലെന്ന് പറയുന്നത് വിവരക്കേടാണ്. നീതി നടത്തുന്നതിെൻറ ഏറ്റവും വലിയ ഘടകമാണ് അഭിഭാഷകർ. നിയമം കൈകാര്യം ചെയ്യുമ്പോൾ ഒരുപാട് വ്യാഖ്യാനങ്ങൾ വരാം. പലപ്പോഴും നല്ല രീതിയിൽ കേസുകൾ നടത്തുന്നില്ല. അഭിഭാഷകർക്ക് നിർബന്ധമായും റിഫ്രഷർ കോഴ്സ് വേണമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.