ചില പ്രതികളെ ഒഴിവാക്കി ഒത്തുതീര്‍പ്പിന്‍െറ പേരില്‍ കേസ് റദ്ദാക്കാനാവില്ല –ഹൈകോടതി


കൊച്ചി: കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ ഒരു പ്രതിയുമായി പ്രശ്നം ഒത്തുതീര്‍ന്നതിന്‍െറ പേരില്‍ ക്രിമിനല്‍ കേസ് റദ്ദാക്കാനാവില്ളെന്ന് ഹൈകോടതി. ഒരാള്‍ക്കെതിരായ കേസ് മാത്രം ഒഴിവാക്കി ഭാഗിക റദ്ദാക്കലും സാധ്യമല്ളെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.പരാതിക്കാരനുമായി കേസ് ഒത്തുതീര്‍പ്പാക്കിയ സാഹചര്യത്തില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി സ്വദേശി നിഥിന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടുകാരനായ ഷഫീഖിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ശേഷം രണ്ട് സ്റ്റാമ്പ് പേപ്പറുകളില്‍ നിര്‍ബന്ധപൂര്‍വം ഒപ്പിടുവിച്ചെന്ന കേസില്‍ ഒന്നാം പ്രതിയാണ് ഹരജിക്കാരന്‍. കേസില്‍ മറ്റ് രണ്ടുപ്രതികള്‍ കൂടിയുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ, പരാതിക്കാരനുമായി ഒന്നാം പ്രതി ഒത്തുതീര്‍പ്പിലത്തെുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയത്.

പ്രശ്നം ഒത്തുതീര്‍ത്തതായി വ്യക്തമാക്കി കേസിലെ പരാതിക്കാരനും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണം നടക്കുന്ന കേസാണിതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യത്തില്‍ ഒരാള്‍ക്കെതിരായ കേസ് മാത്രം റദ്ദാക്കുന്നത് അന്യായമാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹരജിക്കാരന്‍െറ ആവശ്യത്തെ എതിര്‍ത്തു. ഇത് അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ട സംഭവത്തില്‍ ഒരാളുമായി ഒത്തുതീര്‍പ്പില്‍ എത്തിയതിന്‍െറ പേരില്‍ കേസ് തീര്‍പ്പാക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. ഭാഗികമായി റദ്ദാക്കാനുമാവില്ല. കേസ് പരിഗണനക്കത്തെുമ്പോള്‍ കുറ്റവാളിയല്ല കുറ്റകൃത്യമാണ് വിഷയമാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.