മഅ്ദനി ഇന്ന്​ കേരളത്തിലെത്തും

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഇന്ന്​ ​േകരളത്തിലെത്തും. രോഗിയായ ഉമ്മയെ കാണാൻ നാട്ടിൽ പോകുന്നതിന്​ ബംഗളൂരുവിലെ വിചാരണ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തിലെത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്​ എട്ടു ദിവസത്തേക്ക് നാട്ടിൽ പോകാൻ വിചാരണ കോടതി അനുമതി നൽകിയത്​.

ഉച്ചക്ക് 12.45നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് മഅ്ദനി നാട്ടിലേക്ക് പുറപ്പെടും.  കര്‍ണാടക പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ ശാന്തകുമാരന്‍, ഒരു ഇന്‍സ്പെക്ടര്‍ എന്നിവരും മഅ്ദനിയോടൊപ്പം വിമാനത്തിലുണ്ടാകും. 1.55ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലത്തെുന്ന അദ്ദേഹം റോഡുമാര്‍ഗം അന്‍വാര്‍ശ്ശേരിയിലേക്ക് പോകും. ഭാര്യ സൂഫിയ മഅ്ദനിക്ക് പുറമെ ബന്ധുവും പി.ഡി.പി ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ കുഞ്ഞുമോന്‍, ഷാം നവാസ് എന്നിവരും മഅ്ദനിയെ അനുഗമിക്കും. മഅ്ദനിയുടെ സന്ദര്‍ശന സ്ഥലങ്ങളില്‍ കേരള പൊലീസും വേണ്ട സുരക്ഷയൊരുക്കുന്നുണ്ട്.

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ണാടക പൊലീസി​െൻറ പത്തംഗ സംഘം ഞായറാഴ്ച അര്‍ധരാത്രിയോടെ കേരളത്തിലെത്തിയിരുന്നു. മഅ്ദനിക്ക് സുരക്ഷയൊരുക്കാന്‍ കോടതി കര്‍ണാടക പൊലീസിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്.

രോഗിയായ ഉമ്മയെ കാണാൻ നാട്ടിൽ പോകുന്നതിന്​ ബംഗളൂരുവിലെ വിചാരണ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തിലെത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്​ എട്ടു ദിവസത്തേക്ക് നാട്ടിൽ പോകാൻ വിചാരണ കോടതി അനുമതി നൽകിയത്​.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.