മഅ്ദനി നെടുമ്പാശേരിയി‍‍ലെത്തി

ബംഗളൂരു:  പി.ഡി.പി ചെയര്‍മാന്‍  അഅബ്ദുന്നാസിര്‍ മഅ്ദനിയും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം രാത്രി 8.30 ഓടെ നെടുമ്പാശേരിയിലത്തെി.  യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്ന വിമാനാധികൃതരുടെ നിലപാടിനെ തുടര്‍ന്ന് മഅ്ദനിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു.

ബംഗളൂരുവില്‍ നിന്ന്  12.55 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ മഅ്ദനിയെ കയറ്റില്ളെന്ന അധികൃതരുടെ നിലപാടിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്‍റെ അനുമതി വേണമെന്ന നിലപാട് വിവാദമായതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥരത്തെി നടപടിയില്‍  ക്ഷമാപണം നടത്തുകയും വൈകീട്ട് 7.15 ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ പോകാമെന്ന് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ അനുയായികള്‍ രാവിലെ മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കാത്തിരുന്നിരുന്നു.

രോഗിയായ ഉമ്മയെ കാണാൻ നാട്ടിൽ പോകുന്നതിന്​ ബംഗളൂരുവിലെ വിചാരണ കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മഅ്ദനി കേരളത്തിലെത്തുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ്​ എട്ടു ദിവസത്തേക്ക് നാട്ടിൽ പോകാൻ വിചാരണ കോടതി അനുമതി നൽകിയത്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.