കൊണ്ടോട്ടി: മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവിധ സ്ഥലങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേശ് സന്ദര്‍ശിച്ചു.
പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലും കൊണ്ടോട്ടി നഗരസഭയിലുമാണ് സന്ദര്‍ശനം നടത്തിയത്. രോഗം ബാധിച്ച് മരിച്ച വിദ്യാര്‍ഥിയുടെ വീടും പരിസരവും സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
പുളിക്കല്‍, പെരിയമ്പലം, പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കൊണ്ടോട്ടി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ജീവനക്കാരുമായി സംസാരിച്ചു.
രണ്ട് മാസത്തിനകം പരമാവധി പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇതുവരെ കുത്തിവെപ്പെടുക്കാത്തവരെ കണ്ടത്തെി ജൂലൈ 15നകം വീടുകളില്‍ സന്ദര്‍ശനം നടത്തണം.
കുത്തിവെപ്പെടുക്കാത്ത കൂടുതല്‍ പേരുള്ളതിനാല്‍ വിവിധ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ആശാ രാഘവന്‍, ഡോ. ശ്രീനാഥ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വിനോദ്, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. രേണുക, ടി.ബി ഓഫിസര്‍ ഡോ. ഹരിദാസ്, പ്രജുലേഖ, സുധീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.