മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി നിലച്ചു

മൂന്നാര്‍: സ്ഥലംമാറിപ്പോയ ദേവികുളം ആര്‍.ഡി.ഒക്ക് പകരം പകരക്കാരന്‍ ഇല്ലാതായതോടെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ നടപടി നിലച്ചു.
ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദിന് പകരം മറ്റൊരാളെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. ഈ അവസരം മുതലെടുത്ത് സ്റ്റോപ് മെമ്മോ കാറ്റില്‍പറത്തി വന്‍കിടക്കാര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണം തുടരുകയാണ്. പുതിയ ഉദ്യോഗസ്ഥന്‍ എത്തുന്നതിന് മുമ്പ് അനധികൃത കെട്ടിടങ്ങള്‍ പ്രവര്‍ത്തസജ്ജമാക്കാനാണ് ഭൂമാഫിയകളുടെ ശ്രമം.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ റിസോര്‍ട്ടുടമകള്‍ അനധികൃത നിര്‍മാണം നടത്തുന്നതായി കണ്ടത്തെിയ ദേവികുളം ആര്‍.ഡി.ഒ സബിന്‍ സമീദ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. കലക്ടറുടെ എന്‍.ഒ.സിയില്ലാത്ത നിര്‍മാണങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനായിരുന്നു ശ്രമം. രണ്ടു താലൂക്കുകളില്‍പെട്ട എട്ട് വില്ളേജുകളിലെ നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട ആര്‍.ഡി.ഒ മൂന്നാര്‍ ടൗണില്‍ അനധികൃതമായി നിര്‍മിച്ച ഇരുനില കെട്ടിടം പൊളിച്ചുമാറ്റുകയും നൂറിലേറെ വന്‍കിട കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു.
വന്‍കിടക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച ആര്‍.ഡി.ഒയെ സ്ഥലംമാറ്റാന്‍ മൂന്നാറിലെ പ്രദേശിക നേതൃത്വം സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.