കുട്ടികളെ ചോദ്യംചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തരുത് –ബാലാവകാശ കമീഷന്‍

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ അവരെ ചോദ്യംചെയ്യാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്താന്‍ പാടില്ളെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശിച്ചു.
കുട്ടികളുടെ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ നിയമിതനായ ചൈല്‍ഡ് വെല്‍ഫെയര്‍ പൊലീസ് ഓഫിസറോ സ്പെഷല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റംഗമോ മാത്രമേ മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ ചോദ്യംചെയ്യാന്‍ പാടുള്ളൂവെന്നും കമീഷന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കമീഷനംഗം ഫാദര്‍ ഫിലിപ്പ് പറക്കാട്ട് നിര്‍ദേശിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി 14 വയസ്സുള്ള മകനെ ചോദ്യംചെയ്തെന്നാരോപിച്ച് തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം സ്വദേശി സി. ജോണ്‍സണ്‍ നല്‍കിയ പരാതിയിലാണ് കമീഷന്‍െറ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.