കൊച്ചി: ജിഷയെ മദ്യലഹരിയില്‍ താന്‍ കുത്തുകയായിരുന്നെന്ന് പ്രതി അമീറുല്‍ ഇസ്ലാം അഭിഭാഷകനോട് പറഞ്ഞു. പ്രതിക്കുവേണ്ടി കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ അഡ്വ. പി. രാജന്‍ ജയിലില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇയാളുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ആരാഞ്ഞ അഭിഭാഷകനോട് താന്‍ മദ്യലഹരിയില്‍ കുത്തി എന്നുമാത്രമാണ് മറുപടി നല്‍കിയത്. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രതി പറയുന്നത് മുഖവിലക്കെടുക്കാനാവില്ളെന്ന് അഡ്വ. രാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചോദിച്ചറിയേണ്ടതുണ്ട്. ഇപ്പോള്‍ നല്‍കിയത് പൊലീസ് പഠിപ്പിച്ചുകൊടുത്ത മൊഴിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഷയെ മദ്യലഹരിയില്‍ കടന്നുപിടിച്ച പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നെന്നായിരുന്നു കേസില്‍ പൊലീസും നല്‍കുന്ന വിശദീകരണം. അതേസമയം, പൊലീസ് രജിസ്റ്റര്‍ ചെയ്ത മൃഗപീഡന കേസിനെക്കുറിച്ച് ഒന്നുമറിയില്ളെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് ദ്വിഭാഷിയായ കൊച്ചി സ്വദേശി മനോജ് പത്മനാഭനുമൊത്ത് അഭിഭാഷകന്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. 20 മിനിറ്റ് അമീറുല്‍ ഇസ്ലാമിനോട് സംസാരിച്ച ഇവരോട് തനിക്ക് ബന്ധുക്കളുമായി സംസാരിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഫോണ്‍ നമ്പറടക്കമുള്ള രേഖകളെല്ലാം പിടിച്ചെടുത്തെന്നും ഇയാള്‍ അഭിഭാഷകനോട് പറഞ്ഞു.
ഹിന്ദിയും ബംഗാളിയും അറിയുന്ന അമീറുല്‍ ഇസ്ലാമുമായി ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഇയാള്‍ക്ക് നന്നായി ഹിന്ദി സംസാരിക്കാനറിയാമെന്നും അഭിഭാഷകന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.