കൊച്ചി: ട്രോളിങ് നിരോധത്തില്‍ കാലാനുസൃത മാറ്റം ആവശ്യമാണെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇപ്പോഴത്തെ നിരോധംകൊണ്ട് ഫലം പൂര്‍ണമായി കിട്ടുന്നില്ല. കൊച്ചിയില്‍ മത്സ്യ ഗവേഷണ സ്ഥാപനങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രോള്‍ നിരോധം സംബന്ധിച്ച 2013ലെ പഠനറിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പരിഹാര നടപടികളിലേക്കു കടക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതിന് ചില നിയമഭേദഗതികള്‍ വേണ്ടിവരും. മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഹാനികരമല്ലാത്ത മത്സ്യബന്ധനരീതികള്‍ തൊഴിലാളികളും സ്വീകരിക്കണം. ഇതിനായി ബോധവത്കരണവും നിയമപരിരക്ഷയും നല്‍കാന്‍ നടപടി സ്വീകരിക്കും.
ഈ രംഗത്തുണ്ടാകേണ്ട നിയന്ത്രണ മാനദണ്ഡങ്ങള്‍, മത്സ്യബന്ധന പ്രദേശം, വലക്കണ്ണിയുടെ വലുപ്പം, സാങ്കേതിക സഹായം എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാകണം. കേരള സമുദ്രതീരത്ത് 58 ഇനം മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ 14 ഇനം മാത്രം പിടിക്കരുതെന്നാണ് വ്യവസ്ഥ. ബാക്കിയുള്ളതിന്‍െറ കുഞ്ഞുങ്ങളെ വരെ പിടിക്കുന്ന രീതിയാണ് നിലവിലുള്ളത്. 58 ഇനങ്ങളെയും സംരക്ഷിക്കുന്ന തരത്തിലുള്ള നടപടിയാണ് വേണ്ടതെന്നാണ് സര്‍ക്കാറിന്‍െറ അഭിപ്രായം. തീരസംരക്ഷണം, ഹാര്‍ബര്‍, ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ എന്നിവ സംബന്ധിച്ച സമഗ്ര പദ്ധതി ആറു മാസത്തിനകം രൂപപ്പെടുത്തും. ഫിഷറീസുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാങ്കേതികജ്ഞാനം തൊഴിലാളികള്‍ക്ക് പകര്‍ന്നു നല്‍കാനുള്ള ഒരു ഇടപെടലും ഉണ്ടായില്ല. അതിനു ബന്ധപ്പെട്ടവരെയെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥിരം ഉപദേശ സമിതി രൂപവത്കരിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. മൂന്നു മാസത്തിലൊരിക്കല്‍ യോഗം ചേരുംവിധം നിയമപരമായ സംവിധാനമായി ഉപദേശക സമിതിയെ മാറ്റണം. അംഗങ്ങള്‍ ആരൊക്കെയാകണമെന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയായശേഷം സി.എം.എഫ്.ആര്‍.ഐയില്‍ ആദ്യമായത്തെിയ മേഴ്സിക്കുട്ടിയമ്മയെ ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണന്‍ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.