പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ വിജിലന്‍സ് പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഫാക്ടറി മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, വ്യവസായി വി.എം. രാധാകൃഷ്ണന്‍, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവരടക്കം ആറു പേരാണ് പ്രതികള്‍.
ത്വരിതാന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടിട്ടും പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതിനെ ഹൈകോടതി കടുത്ത ഭാഷയില്‍ വെള്ളിയാഴ്ച വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ നിര്‍ദേശമനുസരിച്ച് പാലക്കാട് ഡിവൈ.എസ്.പി സുകുമാരന്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സിമന്‍റ് ഉല്‍പാദനത്തിനാവശ്യമായ ഫൈ്ള ആഷ് ഇറക്കുമതി ചെയ്യാനുള്ള കരാറുമായി ബന്ധപ്പെട്ടും ബാങ്ക് ഗാരണ്ടി നല്‍കിയതിലുമുള്ള ക്രമക്കേടിനാണ് ഒരു കേസ്.
ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് ഇതില്‍ ഒന്നാംപ്രതിയാണ്.മലബാര്‍ സിമന്‍റ്സ് മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി രണ്ടും വ്യവസായി വി.എം. രാധാകൃഷ്ണന്‍ മൂന്നും ഫൈ്ള ആഷ് കരാറില്‍ ഉള്‍പ്പെട്ട എ.ആര്‍.കെ കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു നാലും പ്രതികളാണ്.
സിമന്‍റ് ഡീലര്‍മാര്‍ക്ക് വിവിധ കാലങ്ങളില്‍ ഇളവ് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് രണ്ടാമത്തെ കേസില്‍ ആരോപിക്കുന്നത്. ഈ കേസിലാണ് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, മാര്‍ക്കറ്റിങ് ഡെപ്യൂട്ടി മാനേജര്‍ ജി. വേണുഗോപാല്‍ എന്നിവര്‍ പ്രതികളായത്.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇവര്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കാനാണ് വിജിലന്‍സിന് ലഭിച്ച നിര്‍ദേശം. ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്‍റര്‍ ജന. സെക്രട്ടറി ജോയ് കൈതാരം നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതി ജസ്റ്റിസ് ബി. കെമാല്‍ പാഷ വിജിലന്‍സിനെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചത്.
സംഭവത്തില്‍ വിജിലന്‍സ് കേസെടുക്കാതെ പ്രതികള്‍ക്ക് മുമ്പില്‍ കുമ്പിട്ട് നിന്നത് സര്‍ക്കാരിന്‍്റെ ഉന്നത ഇടപെടല്‍ മൂലമാണോ എന്ന് ഹൈകോടതി ചോദിച്ചിരുന്നു. ഗൗരവമുളള കുറ്റങ്ങള്‍ ബോധ്യപ്പെട്ടിട്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിജിലന്‍സ് ഡയറക്ടറെയും ഒരു പ്രതിയൊഴികെ മറ്റുളളവര്‍ക്ക് എതിരെ കേസുകള്‍ വേണ്ടെന്ന് വെച്ച അഡി. ചീഫ് സെക്രട്ടറിക്കും ജസ്റ്റിസ് കമാല്‍പാഷയുടെ രൂക്ഷ വിമര്‍ശമാണ് ഏറ്റുവാങ്ങണ്ടേി വന്നത്. ഒരാഴ്ചക്കുള്ളില്‍ കേസ് എടുത്തില്ലങ്കെില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.