മലബാര്‍ സിമന്‍റ്സ് അഴിമതി: എം.ഡിക്കെതിരെ മൂന്ന് വിജിന്‍സ് കേസുകള്‍കൂടി

പാലക്കാട്: മലബാര്‍ സിമന്‍റ്സ് മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍ ഉള്‍പ്പെടെ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്ന് അഴിമതി കേസുകള്‍കൂടി പാലക്കാട് വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തു. ക്ളിങ്കര്‍ ഇറക്കുമതിയിലും  വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണില്‍ അനധികൃതമായി സിമന്‍റ് സൂക്ഷിച്ചതിലും അധിക വില നല്‍കി ഫൈ്ളആഷ് വാങ്ങിയതിലും കോടികളുടെ നഷ്ടം സംഭവിച്ചതായി ത്വരിത പരിശോധനയില്‍ കണ്ടത്തെിയതിന്‍െറ വെളിച്ചത്തിലാണ് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

2014-15ല്‍ ക്ളിങ്കര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് എം.ഡി കെ. പത്മകുമാര്‍, മെറ്റീരിയല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. നവശിവായം, മാനേജര്‍ ഫിനാന്‍സ് ഇന്‍ ചാര്‍ജ്ജ് കെ. നരേന്ദ്രനാഥന്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയാണ് ഒരു കേസ്. പ്രതികള്‍ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കമ്പനിയുടെ ചേര്‍ത്തല പ്ളാന്‍റിന്‍െറ ആവശ്യത്തിലേക്ക് എന്ന് കാണിച്ച് അധികവില നല്‍കി ക്ളിങ്കര്‍ ഇറക്കുമതി ചെയ്യുകയും ഇത് വാളയാര്‍ പ്ളാന്‍റിന്‍െറ സിമന്‍റ് ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയും ചെയ്തെന്നാണ് കണ്ടത്തെല്‍. ഇതുവഴി മലബാര്‍ സിമെന്‍റ്സിന് 5.49 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി എഫ്.ഐ.ആറില്‍ പറയുന്നു.

2013-14ല്‍ സംസ്ഥാന അണ്ടര്‍ ടേക്കിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മറികടന്ന് സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പറേഷന്‍െറ ഗോഡൗണുകളില്‍ സിമെന്‍റ് സൂക്ഷിച്ചതില്‍ 2.03 കോടിയുടെ നഷ്ടമുണ്ടായതായാണ് മറ്റൊരു കണ്ടത്തെല്‍. എം.ഡി കെ. പത്മകുമാര്‍, ഡെപ്യൂട്ടി ജന. മാനേജര്‍ മാര്‍ക്കറ്റിങ് ജി. വേണുഗോപാല്‍ എന്നിവരാണ് ഈ കേസില്‍ ഒന്നും രണ്ടും പ്രതികള്‍.

2010 മുതല്‍ 2015 വരെയുള്ള കാലയവളവില്‍ അധികവില നല്‍കി ഫൈ്ളആഷ് വാങ്ങിയതില്‍ 18.77 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായ കേസില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, എം.ഡി കെ. പത്മകുമാര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കെ. വാറ്റ് നികുതി സമയത്തിന് ഒടുക്കാതെയും പ്രതികള്‍ സര്‍ക്കാറിന് നഷ്ടം വരുത്തിയതായി വിജിലന്‍സ് കണ്ടത്തെി. പൊതുമേഖല സംരക്ഷണ സമിതി സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയുടെ വെളിച്ചത്തില്‍ ക്ളിങ്കര്‍ ഇറക്കുമതിയിലും  വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണില്‍ അനധികൃതമായി സിമെന്‍റ് സൂക്ഷിച്ചതിലും കഴിഞ്ഞ വര്‍ഷം പാലക്കാട് വിജിലന്‍സ് ത്വരിത പരിശോധന പൂര്‍ത്തിയാക്കിയിരുന്നു.

മലബാര്‍ സിമന്‍റ്സില്‍െ ജീവനക്കാരനായ ശശിധരന്‍െറ പരാതിയിലാണ്് ഫൈ്ളആഷ് ഇറക്കുമതിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം. ത്വരിത പരിശോധന റിപ്പോര്‍ട്ടിന്‍െറ വെളിച്ചതില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ക്കെതിരെ തൃശൂര്‍ വിജിന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. പാലക്കാട് വിജിന്‍സ് ഡിവൈ.എസ്.പി എം. സുകുമാരന്‍, സി.ഐ. കെ.എം. പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് കേസുകളിലും തുടരന്വേഷണമുണ്ടാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.