സര്‍ക്കാറിനെതിരെ എം.കെ ദാമോദരന്‍ ഹാജരായിട്ടില്ല- കോടിയേരി

തിരുവനന്തപുരം: ലോട്ടറി കേസില്‍ സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ അഡ്വ.എം.കെ ദാമോദരന്‍റെ നടപടിയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാറിന്‍റെ അഭിഭാഷകനായി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയല്ല എം.കെ ദാമോദരന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് മാത്രമാണ്. അദ്ദേഹത്തിന് സ്വന്തം നിലക്ക് കേസുകളില്‍ ഹാജരാകാന്‍ സ്വാതന്ത്ര്യമുണ്ട്. അത് വിവേചനപൂര്‍വമെടുക്കേണ്ട തീരുമാനമാണ്. എന്നാല്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എം.കെ ദാമോദരന്‍ ഹാജരായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.

സാന്‍റിയാഗോ മാര്‍ട്ടിനെതിരായ ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെയല്ല, കേന്ദ്ര എന്‍ഫോഴ്മെന്‍റ് ഡയറക്ട്രേറ്റുമായി ബന്ധപ്പെട്ടെ കേസിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരനെതിരായ കശുവണ്ടി കേസില്‍ എം.കെ ദാമോരന്‍ ഹാജരായ വിഷയത്തില്‍ വിശദാംശങ്ങള്‍ പരിശോധിച്ച് പ്രതികരിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശം സംബന്ധിച്ച് അനുകൂല നിലപാടാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍റെ നിലപാടിനോട് യോജിക്കുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ നിലപാട് വ്യക്തമാക്കി സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കും. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം അനുവദിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളൊന്നുമില്ല. അതിലെ ഭരണഘടനാ സാധുതകളെ ചോദ്യം ചെയ്തുകൊണ്ടുള്ള വാദങ്ങളും മറ്റും സുപ്രീംകോടതിയില്‍ നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സി.പി.എമ്മിന് വിഷയത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും കോടിയേരി വ്യക്തമാക്കി.

മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം വേണം.  മുസ്ലിം ലീഗിലെ ചില വ്യക്തികള്‍ നായിക്കിനെ ന്യായീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ഇത് മുസ്ലിം ലീഗിന്‍റെ നിലപാടാണെന്ന് തോന്നുന്നില്ളെന്നും വ്യക്തികളുടെ അഭിപ്രായം മാത്രമാണെന്നുമാണ് തോന്നുതെന്നും കോടിയേരി പറഞ്ഞു.
നായിക്കിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ യുവാക്കളെ കാണാതായ സംഭവങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന് എന്തങ്കെിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞു. ഇന്ന് ലോകത്ത് തന്നെ ഏറ്റവും വലിയ ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണ് ഐ.എസ്. ഇവരിലേക്ക് കേരളത്തിലെ ആരെങ്കിലും എത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്‍്റെ പേരില്‍ ഏതെങ്കിലും മത വിഭാഗത്തെ ഭീകരവാദികളായി മുദ്രകുത്തുന്നത് ശരിയല്ല. ഇത് വിപരീത ഫലമുണ്ടാക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.