തിരുവനന്തപുരം: പ്രത്യേക നിക്ഷേപപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1267 കോടിയുടെ പദ്ധതികള്‍ കൂടി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു. 147 കോടിയുടെ ഒമ്പത് കുടിവെള്ളപദ്ധതികള്‍, 560 കോടിയുടെ 34 റോഡുകള്‍, 105 കോടിയുടെ ആറ് ബൈപാസുകള്‍, 100 കോടിയുടെ 11 പാലങ്ങള്‍, 90 കോടി ചെലവിട്ട് അഞ്ച് മേല്‍പാലങ്ങള്‍, 70 കോടി ചെലവില്‍ നാല് റെയില്‍വേ മേല്‍പാലങ്ങള്‍, 60 കോടി ചെലവിട്ട് ആറ് സ്റ്റേഡിയങ്ങള്‍, 70 കോടി ചെലവില്‍ ഏഴ് റവന്യൂ ടവറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദിവസത്തെ ബജറ്റ് ചര്‍ച്ചക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
തവിടെണ്ണക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. ഇതില്‍ നിന്ന് പത്ത് കോടി അധികം പ്രതീക്ഷിക്കുന്നു. നികുതിയുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ സബ്ജക്ട് കമ്മിറ്റി ചര്‍ച്ച ചെയ്യും .
മറ്റ് പ്രഖ്യാപനങ്ങള്‍
-തോട്ടം മേഖലയില്‍ പഴഞ്ചന്‍ ലയങ്ങള്‍ മാറ്റി വീട് വെച്ച് നല്‍കാന്‍ പാക്കേജ്. ഫണ്ട് ഇ.എം.എസ് പാര്‍പ്പിടപദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും. അധികഭാരം വരുന്ന പഞ്ചായത്തുകള്‍ക്ക് സഹായം. പൂട്ടിയ തോട്ടങ്ങള്‍ തുറക്കും.
ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ളാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് പുതുക്കാട്, തളിപ്പറമ്പ്, ആലപ്പുഴ, കോഴിക്കോട് നോര്‍ത് മണ്ഡലങ്ങളില്‍ അടുത്തമാസം തുടങ്ങും. ഇതിന്‍െറ അനുഭവംകൂടി കണക്കിലെടുത്ത് ഡിസംബറിനകം മറ്റെല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കും.
എസ്.സി-എസ്.റ്റി വകുപ്പിനുകീഴിലെ ക്രസ്റ്റിന്‍െറ കാമ്പസ് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കും. പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്ന് 15 കോടി.
കക്ക തൊഴിലാളി സംഘങ്ങളില്‍ നിന്ന് ഈടാക്കുന്ന റോയല്‍റ്റി സംഘങ്ങളെ പുനരുദ്ധരിക്കുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മൂന്ന് കോടി.
പീലിങ് തൊഴിലാളികളെ മത്സ്യാനുബന്ധ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും.
വയനാട്ടിലെ പ്രൈമറി സ്കൂളുകളില്‍ ആദിവാസി ടീച്ചറെ നിയമിക്കും.
അധികമായി പി.ജി കോഴ്സുകള്‍ അനുവദിക്കുന്ന തോട്ടം മേഖലയിലെ കോളജുകളില്‍ മാനന്തവാടി സര്‍ക്കാര്‍ കോളജും.
വയനാട്ടിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന് 41 കോടി രൂപ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച്. തീരുന്നമുറക്ക് അധികപണം.
മെഗാ ഫുഡ്പാര്‍ക്ക് വയനാട്ടില്‍.
വള്ളംകളികള്‍ക്ക് രണ്ട് കോടി .
ചമ്രവട്ടം റെഗുലേറ്ററിന്‍െറ ചോര്‍ച്ച അടക്കാനടക്കം തുക.
വഖഫ് ബോര്‍ഡിന് രണ്ട് കോടി രൂപ ഗ്രാന്‍റ്. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ തുക അനുവദിക്കും. ഹജ്ജ് ഹൗസ് നവീകരണത്തിന് ഒരു കോടി.
മേഴ്സിക്കുട്ടന്‍ അക്കാദമിക്ക് 50 ലക്ഷം.
കൊച്ചി ബിനാലേക്ക് ഏഴ് കോടി. സ്ഥിരം വേദി നിര്‍മിക്കാന്‍ പണം അനുവദിക്കും.
*ഗാന്ധി സേവാസദനം കഥകളി ക്ളാസിക് ആര്‍ട്സ് അക്കാദമിയുടെ വാര്‍ഷിക ഗ്രാന്‍റ് 20 ലക്ഷമാക്കി.
തിരുവനന്തപുരം പ്രസ് ക്ളബിലെ മീഡിയ മാനേജ്മെന്‍റ് ആന്‍ഡ് ജേണലിസ്റ്റ്സ് ട്രെയ്നിങ് സെന്‍ററിന് 25 ലക്ഷം.
ആലപ്പുഴയിലെ ദേശീയ ഗെയിംസ് റോവിങ് ട്രാക്ക് സ്ഥിരം വേദിയായി സംരക്ഷിക്കാനും ഹോസ്റ്റലിനും 10 കോടി.
ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് 25 കോടി.
അഖിലേന്ത്യാ സര്‍വിസ് ഓഫിസര്‍മാരുടെ ഫ്ളാറ്റ് സമുച്ചയത്തിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍ നിന്ന് 15 കോടി.
കടല്‍ത്തീര സംരക്ഷണത്തിന് ഓരോ പ്രദേശത്തും നടപടി. ഓരോ പ്രദേശത്തിനും മൂര്‍ത്തമായ പദ്ധതികള്‍ തയാറാക്കാന്‍ 50 ലക്ഷം.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കും വിശദമായ ഡി.പി.ആര്‍ തയാറാക്കാന്‍ ടെക്നിക്കല്‍ അസിസ്റ്റന്‍സ് ഫണ്ടിന് വേണ്ടി അഞ്ച് കോടി.
ഇ.എം.എസ് വേദപഠനം നടത്തിയ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിന്‍െറ സംരക്ഷണപ്രവര്‍ത്തനത്തിന് ഒരുകോടി
ശുചിത്വ കാമ്പയിന്‍ സംഘാടനത്തിനായി ശുചിത്വമിഷന് 15 കോടി.
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ തുടര്‍ചികിത്സക്ക് മരുന്നുകള്‍ വില കുറച്ച് ലഭ്യമാക്കുതിന് പ്രത്യേക സംവിധാനം.
കരള്‍രോഗം, പക്ഷാഘാതം, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ രോഗങ്ങള്‍ക്കും കാരുണ്യയില്‍ നിന്ന് സഹായം.
അഞ്ച് വര്‍ഷമായി കലാ, സാംസ്കാരികസംഘങ്ങള്‍ക്ക് ബാക്കിയുള്ള ഗ്രാന്‍റ് കുടിശ്ശിക തീര്‍ത്തുനല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.