മലപ്പുറം: കുറ്റിപ്പുറത്ത് ഒരു വീട്ടിലെ നാലുപേര്‍ക്ക് കോളറ സ്ഥിരീകരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ പെരുമ്പിലാവ് സ്വദേശികളായ രണ്ട് പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനലക്ഷണങ്ങളുമായി ഒരു കുറ്റിപ്പുറം സ്വദേശി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ളതായും ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് കടുത്ത ഛര്‍ദിയും വയറിളക്കവുമായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവരാണ് ഇവരെല്ലാവരും. എന്നാല്‍, ഇതാണോ രോഗകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോളറ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച കുറ്റിപ്പുറത്തത്തെി. ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ച ഹോട്ടലില്‍നിന്ന് കുടിവെള്ള സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് എല്ലാ കുടിവെള്ള പദ്ധതികളില്‍നിന്നും പരമാവധി ജലസ്രോതസ്സുകളില്‍നിന്നും സാമ്പിള്‍ ശേഖരിച്ചു. വെള്ളിയാഴ്ച വിദഗ്ധസംഘം പ്രദേശത്തത്തെി രോഗ ഉറവിടം കണ്ടത്തൊന്‍ ശ്രമിക്കും. ശേഖരിച്ച ജല സാമ്പിളുകള്‍ വെള്ളിയാഴ്ച തന്നെ പരിശോധനക്കയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.