ചാലക്കുടി: 36 മണിക്കൂര്‍ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യാന്‍ നിര്‍ബന്ധിതയായ റെയില്‍വേ ജീവനക്കാരി തളര്‍ന്നുവീണു. ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെ ട്രാക്ക് മെയിന്‍റനന്‍സ് വിഭാഗത്തിലെ ജൂനിയര്‍ എന്‍ജിനീയര്‍ ദിവ്യയാണ് വെള്ളിയാഴ്ച 10.30ന് ഓഫിസില്‍ മോഹാലസ്യപ്പെട്ട് വീണത്. ചെമ്പൂച്ചിറ ചെട്ടിച്ചാല്‍ മൂര്‍ക്കനാട് വീട്ടില്‍ വിനോദിന്‍െറ ഭാര്യയാണ്.
കഴിഞ്ഞ ദിവസം പകലും രാത്രിയും ഡ്യൂട്ടി ചെയ്ത ശേഷം വീട്ടിലേക്ക് പോയ ദിവ്യയെ ഉദ്യോഗസ്ഥര്‍ വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെയാണ് ഇവര്‍ ഓഫിസിലത്തെിയത്. തളര്‍ന്നുവീണ ദിവ്യയെ ആശുപത്രിയിലാക്കാനോ പ്രഥമ ശുശ്രൂഷ നല്‍കാനോ അധികൃതര്‍ തയാറായില്ളെന്നും പരാതിയുണ്ട്. ആനന്ദപുരത്തുനിന്ന് അച്ഛന്‍ സുകുമാരന്‍ വന്നശേഷമാണ് ചാലക്കുടിയിലെ താലൂക്കാശുപത്രിയിലാക്കിയത്.
ഓഫിസില്‍ ആരും സഹായിക്കാത്തതിനാല്‍ സുകുമാരന്‍ തനിച്ച് ചുമലിലെടുത്താണ് ആശുപത്രിയിലത്തെിച്ചതെന്നും പരാതിയുണ്ട്. റെയില്‍വേ അധികൃതര്‍ക്കെതിരെ ദിവ്യ കേസ് കൊടുത്തതിലെ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. മൂന്നു വര്‍ഷമായി റെയില്‍വേയില്‍ ജോലിചെയ്യുന്ന ദിവ്യ ഒന്നരവര്‍ഷം മുമ്പ് ഇരട്ടക്കുട്ടികളെ പ്രസവിച്ചിരുന്നു. ഇതോടനുബന്ധിച്ച് മൂന്നുമാസം മാത്രമാണ് അവധി ലഭിച്ചത്. തുടര്‍ന്ന് ഒമ്പതു മാസത്തേക്ക് ചൈല്‍ഡ് കെയര്‍ അവധിക്ക് അപേക്ഷ നല്‍കി.
ഇത് നിരസിച്ച് അറിയിപ്പ് കിട്ടാത്തതിനാല്‍ അവധി തുടര്‍ന്നു. പിന്നീട് ജോലിക്ക് പോയപ്പോള്‍ ഒമ്പത് മാസം അനധികൃത അവധിയായി കണക്കാക്കി അധികൃതര്‍ ശമ്പളം നല്‍കിയില്ല. തുടര്‍ന്നാണ് ദിവ്യ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.