തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിനുള്ള ഒന്നാം സപ്ളിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെയുള്ള 99936 അപേക്ഷകരില്‍ 366603 പേര്‍ക്കാണ് അലോട്ട്മെന്‍റ് ലഭിച്ചത്. ശേഷിക്കുന്ന 63333 അപേക്ഷകര്‍ക്ക് ഇനി ബാക്കിയുള്ളത് 3274 സീറ്റുകള്‍ മാത്രം.
60000 വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ സീറ്റുണ്ടാകില്ളെന്ന് വ്യക്തമായി. സീറ്റ് ലഭിക്കാതെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പുറത്തായത് മലപ്പുറം ജില്ലയിലാണ്. ഇവിടെ അവശേഷിച്ചിരുന്ന 4889 സീറ്റുകളിലേക്ക് ഭിന്നശേഷിക്കാരായ 46 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 4935 പേര്‍ക്ക് അലോട്ട്മെന്‍റ് നല്‍കിയിട്ടും 17423 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. ഇവിടെ രണ്ടാം സപ്ളിമെന്‍ററി അലോട്ട്മെന്‍റിനായി ഒരു സീറ്റ് പോലും അവശേഷിക്കുന്നില്ല. കോഴിക്കോട് ജില്ലയാണ് ഇതില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ 13511 അപേക്ഷകരില്‍ 3862 പേര്‍ക്ക് അലോട്ട്മെന്‍റായി. ഇനി സീറ്റുകള്‍ അവശേഷിക്കുന്നില്ല.
തിരുവനന്തപുരം, വയനാട് ജില്ലകളിലും സീറ്റുകളില്ല. വിവിധ ജില്ലകളില്‍ സപ്ളിമെന്‍ററി അലോട്ട്മെന്‍റിനായി അപേക്ഷിച്ചവര്‍, അലോട്ട്മെന്‍റ് ലഭിച്ചവര്‍, ശേഷിക്കുന്ന സീറ്റുകള്‍ എന്നിവ ക്രമത്തില്‍: തിരുവനന്തപുരം 7659, 2518, 0, കൊല്ലം 6427, 2494, 82, പത്തനംതിട്ട 1117, 1042, 1232, ആലപ്പുഴ 4912, 2271, 360, കോട്ടയം 3581, 2588, 439, ഇടുക്കി 1831, 1415, 688, എറണാകുളം 7133, 3673, 304, തൃശൂര്‍ 8351, 3974, 11, പാലക്കാട് 10224, 2583, 24, കോഴിക്കോട് 13511, 3862, 0, മലപ്പുറം 22358, 4935, 0, വയനാട് 2776, 1044, 0, കണ്ണൂര്‍ 6848, 2782, 79, കാസര്‍കോട് 3208, 1422, 122.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ ജൂലൈ 18ന് വൈകിട്ട് നാലിന് മുമ്പ് സ്ഥിരപ്രവേശം നേടണം. അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് രണ്ടാം സപ്ളിമെന്‍ററി അലോട്ട്മെന്‍റിനുള്ള ഒഴിവുകള്‍ ജൂലൈ 20ന് പ്രസിദ്ധീകരിക്കും. 21വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.
ഇതിനായുള്ള നിര്‍ദേശങ്ങള്‍ 20ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജൂലൈ 25ന് രണ്ടാം സപ്ളിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. 28ന് സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിന് ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. 29വരെ മാറ്റത്തിന് അപേക്ഷിക്കാം. ആഗസ്റ്റ് ഒന്നിന് സ്കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിന്‍െറ ഫലം പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.