തിരുവനന്തപുരം: ഭക്തിയും ആധ്യാത്മികതയും മനസ്സുകളില്‍ പുണ്യം നിറയ്ക്കുന്ന കര്‍ക്കടകത്തിലെ രാമായണ മാസാചരണത്തിന് ശനിയാഴ്ച തുടക്കമാകും. ഇനി ത്യാഗത്തിന്‍െറയും സമര്‍പ്പണത്തിന്‍െറയും ധര്‍മത്തിന്‍െറയും സന്ദേശം നല്‍കി രാമായണ മന്ത്രങ്ങളാല്‍ നാടും നഗരവും മുഖരിതമാകും. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്ക് വെളിച്ചമേകാന്‍ രാമായണത്തിന്‍െറ പുണ്യം നുകര്‍ന്ന് വ്രതം നോല്‍ക്കുന്ന സുദിനങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു ഭക്തര്‍.
ശനിയാഴ്ച മുതല്‍ വീടുകളും ആരാധനാലയങ്ങളും രാമായണ ശീലുകളാല്‍ ഭക്തിസാന്ദ്രമാകും. രാമായണമാസം ആഘോഷമാക്കാന്‍ വിവിധ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാമായണ മാസാചരണ ഭാഗമായി ദേവസ്വം ബോര്‍ഡ് നടത്തുന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച നടക്കും. തലസ്ഥാനത്ത് വിവിധ സംഘടനകളും സ്ഥാപനങ്ങളും രാമായണമാസാചരണം വിപുലമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.