നരിക്കുനി: മതത്തെക്കുറിച്ച് ശരിയായ അറിവ് ഇല്ലാത്തതും കാമ്പസുകളിലെ അരാഷ്ട്രീയ പ്രവണതകളും വിദ്യാര്‍ഥികള്‍ക്കിടയില്‍ വിശ്വാസ ഉന്മാദത്തിന് കാരണമാകുന്നുവെന്ന് എം.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വിവിധ മതങ്ങളുടെ പേരില്‍ അക്രമരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണം. വിവിധ ആശയങ്ങള്‍ പ്രബോധനം ചെയ്യുന്ന പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളെ ഹനിക്കാനുള്ള ഫാഷിസ്റ്റ് നീക്കം ചെറുക്കണം. സൂഫി ചിന്തകളുടെ മറവില്‍ ജനാധിപത്യാവകാശങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ഐ.പി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ മാമാങ്കര അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാസില്‍ മുട്ടില്‍, ട്രഷറര്‍ സജ്ജാദ് ആലുവ, നസീഫ് അത്താണിക്കല്‍, മുഹ്സിന്‍ തൃപ്പനച്ചി, അദീബ് അഹമ്മദ്, അഷ്കര്‍ നിലമ്പൂര്‍, ഡോ. സാബിത്ത്, ഡോ. ജംഷിദ് ഉസ്മാന്‍, സുഫ്യാന്‍ അബ്ദുസത്താര്‍, യാസര്‍ ബാണോത്ത്, ശഹീര്‍ ഫാറൂഖി ആലപ്പുഴ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.