വിവരാവകാശം: കമീഷന് പരിഷത്തിന്‍െറ പിന്തുണ

തൃശൂര്‍: മന്ത്രിസഭാ തീരുമാനങ്ങള്‍ ആരും ആവശ്യപ്പെടാതെതന്നെ നിയമപ്രകാരം വെളിപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമീഷന്‍െറ തീര്‍പ്പിനെ ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വാഗതം ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് നിയമത്തിന്‍െറ അന്ത$സത്തക്കും ജനാധിപത്യത്തിലെ സുതാര്യതക്കും ചേര്‍ന്നതല്ളെന്ന് പരിഷത്ത് അഭിപ്രായപ്പെട്ടു.
പൊതുപണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെല്ലാം സുതാര്യമായിരിക്കണം എന്ന അടിസ്ഥാനമാണ് വിവരാവകാശ നിയമത്തിന്‍െറ അന്ത$സത്ത. രാഷ്ട്രത്തിന്‍െറ സുരക്ഷയെ ബാധിക്കുന്നതും രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടതുമായ വിവരങ്ങളും രേഖകളും മാത്രമാണ് നിയമത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്തെ വിവാദമായ പല തീരുമാനങ്ങളും മന്ത്രിസഭ അറിഞ്ഞുകൊണ്ടുതന്നെ എടുത്തതാണോ എന്ന് അറിയാനുള്ള പൗരന്‍െറഅവകാശത്തെ സര്‍ക്കാര്‍തന്നെ ചോദ്യം ചെയ്തതിന്‍െറ പശ്ചാത്തലത്തിലാണ് മുഖ്യ വിവരാവകാശ കമീഷന്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ അപ്പീലുകളിലൂടെ നിര്‍ദേശിച്ചത്.
ജനാധിപത്യ രാജ്യത്ത് ജനമാണ് പരമാധികാരി. അവര്‍ വോട്ടുചെയ്താണ് അവര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. പ്രസ്തുത സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അറിയാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. അപ്പീല്‍ പോകുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിഷത്ത് അഭ്യര്‍ഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.