നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിന് വഖ്ഫ് ബോര്‍ഡ് അംഗീകാരം

തിരുവനന്തപുരം: വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി നല്‍കിവരുന്ന ക്ഷേമപെന്‍ഷനുകള്‍ 1000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡിന്‍െറ പ്രത്യേക യോഗം തീരുമാനിച്ചു. ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം യോഗം അംഗീകരിച്ചു. ബോര്‍ഡിനുള്ള ഭരണ നിര്‍വഹണ ഗ്രാന്‍റ് രണ്ട് കോടിയായി വര്‍ധിപ്പിച്ച സര്‍ക്കാറിനെയും ധനമന്ത്രിയെയും യോഗം അഭിനന്ദിച്ചു.
വഖ്ഫ് സ്വത്തുക്കള്‍ തിട്ടപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി കെ.ടി. ജലീല്‍ നിര്‍ദേശം നല്‍കി. ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളിലെ പുരോഗതിയും വിലയിരുത്താന്‍ മൂന്നുമാസത്തിലൊരിക്കല്‍ മന്ത്രിയുടെ ചേംബറില്‍ പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനിച്ചു. ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.  അംഗങ്ങളായ ടി.പി. അബ്ദുല്ലക്കോയ മദനി, എം.സി. മായിന്‍ ഹാജി, അഡ്വ.എം. ഷറഫുദ്ദീന്‍, അഡ്വ.പി.വി. സൈനുദ്ദീന്‍, ഫാത്തിമ റോസ്ന, ബി.എം. ജമാല്‍ എന്നിവര്‍ പ
ങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.