തിരുവനന്തപുരം: എം.കെ. ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചത് ഭരണഘടനാ ലംഘനമാണെന്ന് ബോധ്യമായതിനാലാണ് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സര്‍ക്കാറിന് നിയമോപദേശം നല്‍കാന്‍ അഡ്വക്കറ്റ് ജനറലും ഡി.ജി.പിയുമുള്ളപ്പോള്‍ മുഖ്യമന്ത്രി സ്വകാര്യ ഉപദേശകനെ നിയമിച്ചത് അധാര്‍മികവും ഭരണഘടനാ ലംഘനവുമാണ്. ഇത് തടയാന്‍ ഏതറ്റം വരെ പോകാനും ബി.ജെ.പി തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.