മാനന്തവാടി: ഇന്ത്യയില്‍ ഏറ്റവും വലിപ്പമുള്ളതും ലോകത്തിലെ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതുമായ പുഷ്പം വയനാട്ടില്‍ വിരിഞ്ഞു. ജര്‍മന്‍ സായിപ്പായ വുള്‍ഫ് ഗാങ് ത്യു യോര്‍കഫിന്‍െറ പേര്യ ഗുരുകുലം ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് പുഷ്പം വിരിഞ്ഞത്. ‘അമോര്‍ ഫോഫല് സ്ടൈറ്റാനമം’ എന്ന പേരുള്ള ഇതിന്‍െറ വിളിപ്പേര് ടൈറ്റാന്‍ അറാം എന്നാണ്.
അറാസി കുടുംബത്തില്‍പ്പെട്ട ഇക്യൂസേ ടോപ്സിഡിയ വര്‍ഗത്തില്‍പ്പെട്ടതാണ്. മഴക്കാടുകളിലാണ് ഇവ വളരുന്നത്. ചേനയുടെ പൂവിന്‍െറ ആകൃതിയാണ് ഇതിന്. കുറെ ചെറിയ പൂവുകള്‍ കൂടിച്ചേര്‍ന്ന് വലുതായി മാറുകയാണ് ചെയ്യുക. മൂന്ന് മീറ്റര്‍ വലുപ്പമുള്ള സൂചിമുനപോലെ പൊങ്ങിനില്‍ക്കും. 40 വര്‍ഷം ആയുസ്സുള്ള ചെടി മൂന്നോ നാലോ തവണ മാത്രമേ പുഷ്പിക്കാറുള്ളൂ. പുഷ്പിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ട് വാടിപ്പോകും.
കടുത്ത ദുര്‍ഗന്ധമായതിനാല്‍ ശവപുഷ്പം എന്നും ഇവ അറിയപ്പെടും. ആയിരം കിലോയോളം തൂക്കമുള്ള കിഴങ്ങില്‍ നിന്നും രണ്ടര മീറ്റര്‍ ഉയരത്തിലാണ് പൂവുണ്ടാകുന്നത്. 55 ഏക്കര്‍ തരിശ് സ്ഥലത്താണ് സായിപ്പ് ഗാര്‍ഡന്‍ ഒരുക്കിയിരിക്കുന്നത്. അപൂര്‍വ ഇനം ഇരപിടിയന്‍ സസ്യങ്ങളും ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമായ ഡക്വീഡ്സും ഉദ്യാനത്തിലുണ്ട്. സായിപ്പ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. മകനാണ് ഇപ്പോള്‍ ഗാര്‍ഡന്‍ പരിപാലിക്കുന്നത്. പൂവ് കാണാന്‍ നിരവധി പേരാണ് ഗാര്‍ഡനില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.