ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളില്‍ തസ്തിക അനുവദിച്ചത് അശാസ്ത്രീയം

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളില്‍ തസ്തികകള്‍ അനുവദിച്ചത് അശാസ്ത്രീയമായും അസന്തുലിതമായുമാണെന്ന് മന്ത്രിസഭാ ഉപസമിതി കണ്ടത്തെി. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ വ്യാപകമായി തസ്തികകള്‍ അനുവദിച്ചതായാണ് കണ്ടത്തെല്‍. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സെക്രട്ടറിയോട് നിര്‍ദേശിച്ചു.  

സര്‍വകലാശാലകളില്‍ ഫിനാന്‍സ് ഓഫിസര്‍മാരെ നിയമിച്ചതും ക്രമവിരുദ്ധമായാണ്. പല വകുപ്പുകളിലും വ്യാപക ക്രമക്കേടുകള്‍ നടന്നു. സോളാര്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് നേരത്തേ സസ്പെന്‍ഡ് ചെയ്യപ്പെട്ട പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എ. ഫിറോസിനെ തിരിച്ചെടുത്തത് ക്രമവിരുദ്ധമാണ്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. പൊതുഭരണ വകുപ്പില്‍ ആള്‍മാറാട്ട കേസില്‍ പ്രതിയായ വ്യക്തിയെ സസ്പെന്‍ഷന്‍ കാലാവധിക്കുശേഷം നിയമനടപടി സ്വീകരിക്കാതെ തിരിച്ചെടുത്തതായും  സമിതി കണ്ടത്തെിയിട്ടുണ്ട്.

കൃഷി, സാമൂഹികനീതി, ഊര്‍ജം എന്നിവയൊഴികെ എല്ലാ വകുപ്പുകളിലെയും പരിശോധന പൂര്‍ത്തീകരിച്ചു. അടുത്ത ബുധനാഴ്ച ഉപസമിതി അവസാന സിറ്റിങ് നടത്തും. അതിനുശേഷം അന്തിമറിപ്പോര്‍ട്ട് നല്‍കും. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനായ ഉപസമിതിയില്‍  വി.എസ്. സുനില്‍കുമാര്‍, ടി.എം. തോമസ് ഐസക്, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി  എന്നിവരാണ് അംഗങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.