കൊച്ചി: കൊല്ലം അന്‍വാര്‍ശേരിയില്‍ നിരോധിത സംഘടനയായ ഐ.എസ്.എസിന്‍െറ പേരില്‍ യോഗം ചേര്‍ന്നെന്ന കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ വിചാരണ നടപടികള്‍ ജൂലൈ 27ന് തുടങ്ങും. സംഘടനക്ക് രൂപംനല്‍കിയ അബ്ദുന്നാസിര്‍ മഅ്ദനിയെ ആദ്യഘട്ട വിചാരണയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എസ്.എസിനെ നിരോധിച്ച ശേഷം 1992 ഡിസംബര്‍ 13ന് അന്‍വാര്‍ശേരിയില്‍ മഅ്ദനിയും മറ്റ് 17 പേരും സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നെന്ന് ആരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
23 വര്‍ഷത്തിന് ശേഷമാണ് വിചാരണയിലേക്ക് കടക്കുന്നത്. രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, എട്ട്, 15, 17, 18 പ്രതികളായ തിരുവനന്തപുരം പാങ്ങോട് പണിയില്‍ നൗഷാദ്, പാങ്ങോട് കല്ലറ മുറിയില്‍ അബ്ദുല്ല, നെല്ലിക്കുഴി കപ്പിച്ചിറ ചാമക്കാലയില്‍ പി.എം. ഹസൈനാര്‍, മലപ്പുറം കുഴിപ്പുറം മൂസ, അയ്യബ്, തൃശൂര്‍ കാട്ടൂര്‍ മംഗലത്തറ സലീം, പെരുമ്പാവൂര്‍ മുടിക്കല്‍ ഏറത്തേ് അബ്ദുറഹ്മാന്‍, മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് എന്നിവരാണ് വിചാരണ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.