മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചു

തിരുവനന്തപുരം: എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിന് പരിഹാരം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുരഞ്ജന യോഗം വിളിച്ചു. ശനിയാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉച്ചക്ക് 12 മണിക്കാണ് യോഗം നടക്കുക. കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, എറണാകുളം പ്രസ് ക്ലബ്ബ് പ്രതിനിധികള്‍ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചു.

മാധ്യമപ്രവര്‍ത്തകർക്ക് നേരെയുള്ള അഭിഭാഷകരുടെ ആക്രമണം ഹൈകോടതി കൂടാതെ മറ്റ് ജില്ലകളിലെ കോടതികളിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അനുരഞ്ജനത്തിന് മുന്നിട്ടിറങ്ങുന്നത്. ഹൈകോടതിയിലും തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ പിണറായി പ്രതികരിച്ചിരുന്നു. സംഘർഷം തുടർന്നാൽ സർക്കാർ വിഷയത്തിൽ ഇടപെടുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.