ലഹരി ഉപഭോഗത്തില്‍ കേരളം ആദ്യ അഞ്ചില്‍

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യത്തെ മൂന്നാമത്തെ നഗരം കൊച്ചിയാണെന്ന് സംസ്ഥാന എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. ലഹരിമരുന്ന് ഉപഭോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. തടയാന്‍ ശ്രമിച്ചില്ളെങ്കില്‍ കൈവിട്ടുപോകുന്നതാണ് നമ്മുടെ സ്ഥിതി. സെന്‍റ് തെരാസസ് കോളജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ലഹരിമുക്ത കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും കൂടുതല്‍ പേര്‍ അറസ്റ്റിലായതും പരിഗണിച്ചാണ് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ ലഹരി വ്യാപിക്കുന്ന നഗരങ്ങളെ കണ്ടത്തെിയത്.

ഇതില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍ യഥാക്രമം പഞ്ചാബിലെ അമൃത്സറും മഹാരാഷ്ട്രയിലെ പുണെയുമാണ്. കേരളത്തില്‍ ദിനേന 100ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ 4000 വ്യാജമദ്യ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍  ലഹരി വസ്തുക്കള്‍ പിടിച്ച 2000ഓളം കേസുകളുമുണ്ടായി. 10,000ഓളം അറസ്റ്റും നടന്നു. ലഹരി കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന 2000ഓളം പേരില്‍ 50 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളാണ്.
ഇപ്പോള്‍ ഇത്തരം കൃത്യങ്ങളില്‍ മലയാളികളായ പെണ്‍കുട്ടികള്‍ക്കും പങ്കുള്ളതായി വ്യക്തമായിട്ടുണ്ട്.

ലഹരിമരുന്നിനെ നേരിടാന്‍ സംസ്ഥാനത്തെ സ്കൂളുകളിലും 500ഓളം കോളജുകളിലും ആഗസ്റ്റില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. പരാതികള്‍ ആര്‍ക്കും 9447178000 എന്ന തന്‍െറ മൊബൈല്‍ നമ്പറില്‍ അറിയിക്കാം. ആഘോഷാവസരങ്ങളില്‍ ഉപയോഗിക്കാനാണ് ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. കഞ്ചാവില്‍നിന്ന് തുടങ്ങി മാരക ലഹരികള്‍ക്ക് അടിമയാകുന്നവരാണ് അധികവും. ഒരുപ്രാവശ്യം ഉപയോഗിച്ചാല്‍ പിന്നീട് പിന്മാറാന്‍ കഴിയില്ല. കുട്ടികളില്‍ മാതാപിതാക്കള്‍ക്ക് വേണ്ടത്ര ശ്രദ്ധയില്ളെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകള്‍.

കുട്ടികളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ കണ്ടത്തൊന്‍ കഴിയുന്നതുതന്നെയാണ്. കണ്ടുപിടിച്ചാലും അംഗീകരിക്കാന്‍ തായാറാവാത്തവരാണ് പല മാതാപിതാക്കളും. കുട്ടികളുടെ കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ കണ്ടാല്‍ അധ്യാപകരെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്‍റ് തെരാസസ് കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, ജനസേവാ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.