കോഴിക്കോട്ട് നഗരത്തില്‍ 13 കടകള്‍ക്കുകൂടി നോട്ടീസ്

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായി നഗരത്തില്‍ കടകളിലും ഹോട്ടലുകളിലുമായി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തുന്ന റെയ്ഡ് തുടരുന്നു. ഇന്നലെ 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 ഇടത്തും തകരാറുകള്‍ കണ്ടത്തെി. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നഗരസഭാ ആരോഗ്യ വിഭാഗം സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജ് വെള്ളിയാഴ്ചത്തെ പരിശോധനയില്‍ നേരിട്ട് പങ്കെടുത്തു.

വെള്ളിമാടുകുന്ന്, ചെലവൂര്‍ എന്നിവിടങ്ങളിലാണ് ചെയര്‍ പേഴ്സന്‍തന്നെ നേരിട്ട് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ പരിശോധന നടത്തിയ അഞ്ച് കടകള്‍ക്കും ന്യൂനതകള്‍ പരിഹരിക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. ഇവയില്‍ വെള്ളിമാടുകുന്നിലെ സ്ഥാപനത്തില്‍ കക്കൂസ് ടാങ്കിന്‍െറ മുകളില്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതായി കണ്ടത്തെി.

ചെലവൂരില്‍ ഹോട്ടലുകളിലടക്കം പരിശോധന നടത്തി. മാങ്കാവ് ഭാഗത്ത് 12 കടകള്‍ പരിശോധിച്ചതില്‍ എട്ടിടത്ത് ന്യൂനതകള്‍ കണ്ടത്തെി നോട്ടീസ് നല്‍കിയിട്ടുണ്ട്. പലയിടത്തും ഭക്ഷണം സൂക്ഷിക്കുന്ന റഫ്രിജറേറ്ററും മറ്റും തീരെ വൃത്തിയില്ലാത്തതായി കണ്ടത്തെി. നിരവധി കിലോ ബേക്കറി ഉല്‍പന്നങ്ങളും മാംസവും ഭക്ഷ്യയോഗ്യമല്ളെന്ന് കണ്ടത്തെി. ഉപയോഗിക്കാനുള്ള കാലാവധി കഴിഞ്ഞ പാല്‍ പാക്കറ്റുകളും പിടികൂടി. ഇവയെല്ലാം  നശിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
അതിനിടെ പരിശോധന കര്‍ശനമായി തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷ്യസാധനങ്ങള്‍ സുരക്ഷിതമല്ലാത്ത ഭീകരാവസ്ഥ എന്തുവില കൊടുത്തും തടയും. ആരോഗ്യ സ്ഥിരംസമിതിയുടെ നിര്‍ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്നാണ് പരിശോധന നടക്കുന്നത്.

ഹോട്ടലുകള്‍ക്കൊപ്പം പലഹാര നിര്‍മാണശാലകളിലും പരിശോധന തുടരും. കഴിഞ്ഞ ദിവസങ്ങളിലായി ആകെ 161 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ആരോഗ്യകരമല്ലാത്തതെന്ന് കണ്ടത്തെിയ മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. മെഡിക്കല്‍ കോളജിനടുത്തും മൊഫ്യൂസില്‍ സ്റ്റാന്‍ഡിലും തൊണ്ടയാട് ജങ്ഷനിലുമുള്ള തട്ടുകടകളാണ് പൂട്ടിച്ചത്. ആകെ 21,000 രൂപ പിഴ ഈടാക്കി.
കോഴിക്കോട് ബീച്ചില്‍ വൃത്തിഹീന സാഹചര്യത്തില്‍ കണ്ടത്തെിയ 50ലേറെ വഴിയോര കച്ചവടക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. സ്ഥാപനങ്ങളിലെ പോരായ്മകള്‍ കാണിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അനാരോഗ്യകരമായി പ്രവര്‍ത്തിച്ചാല്‍ എത്ര വലിയ ഹോട്ടലായാലും നടപടിയെടുക്കാനും ആര്‍ക്കും സംരക്ഷണം നല്‍കാതിരിക്കാനുമാണ് തീരുമാനം.
കോര്‍പറേഷന്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ സഹായമുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരടക്കമുള്ള ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തും. ആവശ്യമുള്ള ജീവനക്കാരെയും വാഹനങ്ങളും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. വേണമെങ്കില്‍ വാടക വാഹനങ്ങള്‍ ഉപയോഗിക്കുന്ന കാര്യവും പരിഗണിക്കും. ബീച്ചില്‍ ലൈസന്‍സുള്ള ഉന്തുവണ്ടിക്കാര്‍ക്ക് കര്‍ശന നിബന്ധനയോടെ കച്ചവടം തുടരാന്‍ അനുവദിക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി 26ന് രാവിലെ പത്തിന് മേയറുടെ ചേംബറില്‍ ചര്‍ച്ച നടക്കും.
നഗരത്തില്‍ 50 മൈക്രോണിന് താഴെയുള്ള പ്ളാസ്റ്റിക് കവറുകളുടെ നിരോധം കര്‍ശനമാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ 29ന് രാവിലെ പത്തിന് അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം വിളിച്ചതായും മേയര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.