തിരുവനന്തപുരം: അപകടത്തില്‍ ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്നവര്‍ക്ക് രക്ഷകനായി മന്ത്രി ജി. സുധാകരന്‍. വെള്ളിയാഴ്ച രാവിലെ 11.30ന് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രക്കിടെയാണ് കേശവദാസപുരം ജങ്ഷനില്‍ വാഹനാപകടത്തില്‍പെട്ട് പരിക്കേറ്റ രണ്ട് ബൈക്ക് യാത്രികര്‍ റോഡില്‍ കിടക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. ഇവരെ ആശുപത്രിയിലത്തെിക്കാതെ പലരും കാഴ്ചക്കാരായപ്പോള്‍ മന്ത്രിക്കുതന്നെ രംഗത്തിറങ്ങേണ്ടിവന്നു.
മന്ത്രിയെ കണ്ടതോടെ നാട്ടുകാരില്‍ ചിലര്‍ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. മറ്റൊരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം ലഭിക്കാതെ വന്നതോടെ തന്‍െറ ഒൗദ്യോഗിക വാഹത്തില്‍ കയറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു. മറ്റൊരു യാത്രികന്‍ തന്‍െറ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാമെന്ന് അറിയിച്ചതോടെ മന്ത്രി പിന്‍വാങ്ങുകയായിരുന്നു.
നാലുവരിപ്പാതയുടെ ഇരുവശത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് സുധാകരന്‍ ഉറപ്പുനല്‍കി. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാതെ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് കൂടിനിന്നവരെ ഉപദേശിച്ചാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.