കക്കോടി: ചെന്നൈയില്‍നിന്ന് കാണാതായ വിമാനത്തിലെ സൈനികന്‍ വിമലിന് അപകടം വരുത്തരുതെന്ന് പ്രാര്‍ഥിക്കാന്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് കഴിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ചെന്നൈ എയര്‍ബേസില്‍നിന്ന് വിമാനത്തില്‍ കയറുന്നതിന്‍െറ തൊട്ടുമുമ്പത്തെ നിമിഷങ്ങളില്‍ ഭാര്യ രേഷ്മയെ വിമല്‍ വിളിച്ചിരുന്നു. ‘ഇനി തനിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല , അതുകൊണ്ട് ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയാണ്. പിന്നീട് വിളിക്കാം’ എന്നാണ് അവസാനമായി പറഞ്ഞത്.
വിമലിന്‍െറ ഫോണ്‍ വിളി വരാന്‍ നീളുന്നതിനനുസരിച്ച് രേഷ്മയുടെയും കുടുംബാംഗങ്ങളുടെയും ആധിയും ഏറുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ വിമലിന്‍െറ മാതാവ് പത്മജ ഒറ്റ വാക്കേ പറഞ്ഞുള്ളൂ. തെരച്ചില്‍ വേഗത്തിലാക്കണമെന്ന്. വേദനയാല്‍ കനംതൂങ്ങിയ മനസ്സുമായി കഴിയുന്ന രേഷ്മക്കുമുന്നിലോ മാതാവ് പത്മജക്കുമുന്നിലോ ഇടറാതെനിന്ന് ആശ്വസിപ്പിക്കാന്‍ ആര്‍ക്കും പറ്റുന്നില്ല.
കാണാതായ വിമാനത്തില്‍ വിമല്‍ സഞ്ചരിച്ചെന്ന വാര്‍ത്ത അറിയിക്കാന്‍ എത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ ബിന്ദു വര്‍ഗീസിനുമുന്നില്‍ സഹോദരന്‍ വിപിന്‍ പിടിച്ചുനിന്നത് മനക്കരുത്തോടെയാണ്. രണ്ടും മൂന്നു മണിക്കൂര്‍ ഇടവിട്ട് രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബത്തെ പ്രതിരോധവിഭാഗം വിവരം അറിയിക്കുന്നുണ്ട്. തെരച്ചിലിന്‍െറ ദൂരപരിധി വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമസേന കുടുംബത്തെ അറിയിച്ചു. തന്‍െറ എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് ചെന്നൈ യൂനിവേഴ്സിറ്റിയില്‍നിന്ന് വാങ്ങിക്കാനായിരുന്നു വിമല്‍ ജോലി സ്ഥലത്തുനിന്ന് ചെന്നൈയിലത്തെിയത്.
സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നാലഞ്ചുദിവസം വൈകുമെന്നതിനാല്‍ ഭാര്യയെയും കുടുംബാംഗങ്ങളെയും കണ്ട് കഴിഞ്ഞ തിങ്കളാഴ്ച മടങ്ങുകയായിരുന്നു. വിമലിനെ കാണാതായ വിവരമറിഞ്ഞ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേരാണ് ദിവസവും എത്തുന്നത്. എത്തുന്നവരോടെല്ലാം പറയുന്നത് ഒന്നുമാത്രം തെരച്ചില്‍ വേഗത്തിലാക്കാനും അവരുടെ ജീവന്‍ എങ്ങനെയെങ്കിലും രക്ഷിക്കാനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.