കോടിയേരിയുടെ പ്രസംഗം മാപ്പ് അര്‍ഹിക്കാത്ത കുറ്റം: കുമ്മനം

തിരുവനന്തപുരം: വിവാദമായ പയ്യന്നൂർ പ്രസംഗത്തിന്‍റെ പേരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. എന്നാല്‍, അതിന് വിരുദ്ധമായി സംഘര്‍ഷത്തിന്‍റെയും കലാപത്തിന്‍റെയും ഭാഷയില്‍ സംസാരിക്കുന്ന കോടിയേരി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

കോടിയേരിയുടെ പ്രസംഗം മുഖ്യമന്ത്രിക്കെതിരെയുള്ള കുറ്റപത്രമാണെന്ന് ആരോപിച്ച കുമ്മനം അദ്ദേഹത്തിനെതിരെ കേസെടുത്തില്ലെങ്കില്‍ പരാതിയുമായി കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

കണ്ണൂരിന്‍റെ രാഷ്ട്രീയ നേതാക്കന്‍മാരാണ് കോടിയേരിയും പിണറായിയും. അതു കൊണ്ടുതന്നെ ജില്ലയിലുണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ ഇരുവരുമാണ്. സ്വന്തം പാര്‍ട്ടിക്കാരോട് ആയുധമെടുക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടിലെ നിയമവാഴ്ച തകര്‍ന്നതിന്‍റെ വലിയ ഉദാഹരണമാണെന്നും കുമ്മനം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.