ശബരിമല സ്ത്രീ പ്രവേശം: നിലപാടിൽ മാറ്റമില്ലെന്ന് പ്രയാർ ഗോപാലകൃഷ്ണൻ

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച ദേവസ്വം ബോർഡിന്‍റെ മുൻനിലപാടിൽ മാറ്റമില്ലെന്ന് പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണൻ. സർക്കാറിന്‍റെ തീരുമാനം വ്യക്തമാക്കേണ്ടത് സർക്കാറാണ്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കേണ്ടെന്ന ദേവസ്വം ബോർഡിന്‍റെ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പ്രയാർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള മതപഠനകേന്ദ്രങ്ങൾ പുനരുജ്ജീവിപ്പിക്കും. ഐ.ടി അനുബന്ധ വിഷയങ്ങളും കേന്ദ്രങ്ങളിലെ പാഠ്യപദ്ധതിയിലുൾപ്പെടുത്തും. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ മക്കൾ ഈ കേന്ദ്രങ്ങളിൽ നിർബന്ധമായും പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും പ്രയാർ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.