മാധ്യമപ്രവര്‍ത്തകരെ തടയാന്‍ പറഞ്ഞെന്ന് പൊലീസ്; ഇല്ളെന്ന് പ്രോസിക്യൂഷനും

കൊച്ചി: ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ പൊലീസ് നടപടി ഒരുപകല്‍ മുഴുവന്‍ ആശയക്കുഴപ്പത്തിന് ഇടയാക്കി. ഒടുവില്‍, വൈകുന്നേരത്തോടെ എതാനും റിപ്പോര്‍ട്ടര്‍മാര്‍ തടസ്സമേതുമില്ലാതെ അകത്തുകയറി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൊച്ചി തമ്മനം സ്വദേശിനി മെറിനെ മതം മാറ്റി ഐ.എസില്‍ ചേര്‍ത്തുവെന്ന കേസിലെ പ്രതികളെ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച എറണാകുളം ജില്ലാ കോടതിയില്‍ ആശയക്കുഴപ്പമുണ്ടായത്.

കേസില്‍ അറസ്റ്റിലായ അര്‍ഷി ഖുറൈശി, റിസ്വാന്‍ ഖാന്‍ എന്നിവരെ തിങ്കളാഴ്ച ഉച്ചയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വ്യക്തമായിരുന്നു. ഇതത്തേുടര്‍ന്ന്, ഉച്ചക്ക് മുമ്പുതന്നെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തുകയും ചെയ്തു.
എന്നാല്‍, ഹൈകോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലുമുണ്ടായ അഭിഭാഷക-മാധ്യമപ്രവര്‍ത്തക സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യം പ്രശ്നകാരണമാകുമെന്നും അതിനാല്‍ അവരോട് കോടതിയിലത്തെരുതെന്നും സിറ്റി പൊലീസ് കമീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കോടതി പരിസരത്തുണ്ടായിരുന്ന പൊലീസുകാരുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ മുന്നറിയിപ്പ് നല്‍കിയതിനാലാണ് കമീഷണര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്നും പൊലീസ് വിശദീകരിച്ചു. കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. ഇതോടെ, ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് ചാനലുകളില്‍ വാര്‍ത്ത വരുകയും ചെയ്തു.

ഇതത്തേുടര്‍ന്ന്, മാധ്യമപ്രവര്‍ത്തകര്‍ കോടതിക്കകത്ത് കയറാതെ റോഡിലും കോടതി പ്രവര്‍ത്തിക്കുന്ന കണയന്നൂര്‍ താലൂക്ക് കോംപ്ളക്സ് പരിസരത്തുമായി നിലയുറപ്പിച്ചു. പൊലീസ് വിശദീകരണംകേട്ട് ഏതാനും മാധ്യമപ്രവര്‍ത്തകര്‍ മടങ്ങുകയും ചെയ്തു. ഉച്ചക്ക് രണ്ടിന് പ്രതികളെ ഹാജരാക്കുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും കൊണ്ടുവന്നത് മൂന്നരക്ക് ശേഷമായിരുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി കോടതിയില്‍നിന്ന് അല്‍പമകലെ പൊലീസ് വാഹനം നിര്‍ത്തി പ്രതികളെ മുഖം മറക്കാതെ നടത്തിക്കൊണ്ടുപോവുകയായിരുന്നു.
പുറത്തു കാത്തുനിന്ന കാമറാന്മാര്‍ക്ക് ഇത് സൗകര്യവുമായി. പ്രതികളുടെ ചിത്രമെടുത്തശേഷം ഫോട്ടോഗ്രാഫര്‍മാര്‍ മടങ്ങി. അഭിഭാഷകരുടെ ഭാഗത്തുനിന്ന് എതിര്‍പ്പ് ഉണ്ടായതുമില്ല. ഇതിനിടെയാണ്, മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടില്ളെന്ന വിവരവും പുറത്തുവന്നതും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതും. സാധാരണപോലെ അഭിഭാഷകരും പെരുമാറിയതോടെ കോടതി നടപടികള്‍ ശാന്തമായി നടന്നു.

മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ളെന്നും ജാഗ്രത പാലിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വിശദീകരിക്കുകകൂടി ചെയ്തതോടെ ആശയക്കുഴപ്പം ഒഴിവാവുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.