മാവോയിസ്റ്റുകളെന്ന്; ദമ്പതികള്‍ തൃശൂരില്‍ പിടിയില്‍

തൃശൂര്‍: മാവോയിസ്റ്റുകളെന്ന് ആരോപിച്ച് ഒല്ലൂരിന് സമീപം മരത്താക്കരയില്‍ തമിഴ്സ്വദേശികളായ ദമ്പതികളെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ്  അറസ്റ്റ് ചെയ്തു. കൃഷ്ണഗിരി സ്വദേശി മഹാലിംഗം (43), ഭാര്യ സുമതി (39) എന്നിവരാണ് അറസ്റ്റലായത്. ഞായറാഴ്ച രാത്രി എട്ടോടെ മരത്താക്കര ശാന്തിനഗറിലെ വാടകവീട്ടിലത്തെിയ ക്യൂ ബ്രാഞ്ച് സംഘം ഇരുചെവിയറിയാതെ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട്ടിലേക്കു മടങ്ങി.  ഇവരുടെ കൂട്ടാളികളായ മൂന്നുപേരെ കഴിഞ്ഞ 21ന് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യൂബ്രാഞ്ച് സംഘം തൃശൂരിലത്തെിയത്.

മാവോയിസ്റ്റ് സായുധ പരിശീലനം ലഭിച്ചവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് തൃശൂരിലത്തെിയ ക്യൂബ്രാഞ്ച് സംഘം ഒല്ലൂര്‍ മരത്താക്കര മേഖലയില്‍ രഹസ്യമായി ഇവരെ നിരീക്ഷിക്കുകയായിരുന്നു.   ആറുമാസമായി മരത്താക്കരയിലെ വാടകവീട്ടില്‍ രാജന്‍, മുരുകന്‍ എന്നീ കള്ളപ്പേരുകളിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞിരുന്നത്. വീട്ടുടമയോട് വ്യക്തമായ പേരോ, സ്വദേശമോ, തൊഴിലിനെ കുറിച്ചോ പറഞ്ഞിരുന്നില്ല. തൊഴിലന്വേഷിച്ചത്തെിയ ഇതര സംസ്ഥാന തൊഴിലാളി കുടുംബമെന്ന നിലയില്‍ വീട്ടുമടയും വിവരങ്ങള്‍ തിരക്കിയിരുന്നില്ല. ഇടക്കുള്ള സംസാരങ്ങളില്‍ കൂലിപ്പണിയാണെന്ന മറുപടി നല്‍കി.

 രാത്രി എട്ടോടെ വീട്ടിലത്തെിയ ക്യൂ ബ്രാഞ്ച് സംഘവുമായി മഹാലിംഗം എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ക്യൂ ബ്രാഞ്ച് സംഘത്തിന്‍െറ നീക്കങ്ങളെല്ലാം അതീവ രഹസ്യമായിട്ടായിരുന്നതിനാല്‍,  സമീപവാസികള്‍ പോലും അറിഞ്ഞില്ല. തമിഴ്നാട്ടില്‍ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന പ്രതികളാണ് ഇവരെന്നാണ് ആദ്യം പ്രചരിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ആദ്യസംഘം മടങ്ങിയതിന് പിറകെ  മറ്റൊരു സംഘമത്തെി വീട്ടില്‍ അന്വേഷണം നടത്തി. ഇവിടെ നിന്നും വിവിധ രേഖകള്‍ പിടിച്ചെടുത്തു. ഒല്ലൂര്‍ പൊലീസും സ്പെഷല്‍ ബ്രാഞ്ചും വീടിന് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട് പൊലീസ് സീല്‍ ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.