മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: ജയിംസ് കമ്മിറ്റി മാനേജ്മെന്‍റ് പ്രതിനിധികളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിലെ നടപടികള്‍ വിശദീകരിക്കാന്‍ പ്രവേശ മേല്‍നോട്ട/ഫീസ് നിയന്ത്രണ ചുമതലയുള്ള ജസ്റ്റിസ് ജയിംസ് കമ്മിറ്റി യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്താണ് യോഗം. സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളുടെ മാനേജ്മെന്‍റ് പ്രതിനിധികളെയും പ്രിന്‍സിപ്പല്‍മാരെയുമാണ് ക്ഷണിച്ചത്. മാനേജ്മെന്‍റ് സീറ്റുപ്രവേശം നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം. സര്‍ക്കാറുമായി പ്രവേശത്തിന് കരാറിലത്തെുന്ന കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശ പരീക്ഷാ കമീഷണര്‍ ആയിരിക്കും അലോട്ട്മെന്‍റ് നടത്തുക. അവശേഷിക്കുന്ന മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്കാണ് നീറ്റ് പട്ടികയില്‍നിന്ന് പ്രവേശം നടത്തേണ്ടത്. പ്രവേശ മേല്‍നോട്ടത്തിന്‍െറ ഭാഗമായി കമ്മിറ്റി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന നടപടികള്‍ യോഗത്തില്‍ വിശദീകരിക്കും. ചെയര്‍മാനുപുറമെ കമ്മിറ്റി അംഗങ്ങളായ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, പ്രവേശ പരീക്ഷാ കമീഷണര്‍ ബി.എസ്. മാവോജി തുടങ്ങിയവരും പങ്കെടുക്കും.

കഴിഞ്ഞവര്‍ഷം ന്യൂനപക്ഷ പദവിയുടെ പേരില്‍ സ്വന്തം നിലക്ക് പ്രവേശം നടത്തിയ സ്വാശ്രയ കോളജുകള്‍ ഇത്തവണ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടാല്‍ 50 ശതമാനം സീറ്റിലേക്ക് പ്രവേശ പരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുകയും മാനേജ്മെന്‍റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് നീറ്റ് പട്ടികയില്‍നിന്ന് പ്രവേശം നടത്തുകയും ചെയ്യണം. കരാറില്‍ ഒപ്പിടാന്‍ ഈ കോളജുകള്‍ തയാറല്ളെങ്കില്‍ കോടതിവിധി പ്രകാരം മുഴുവന്‍ സീറ്റിലേക്കും നീറ്റ് പട്ടികയില്‍നിന്ന് പ്രവേശം നടത്തേണ്ടിവരും.

ഒട്ടേറെ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം പുതുക്കിനല്‍കാത്ത സാഹചര്യത്തില്‍ ഇവരുമായി സര്‍ക്കാറിന്‍െറ സീറ്റ് പങ്കിടല്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. ഈ കോളജുകളുടെ അപേക്ഷ ലോധ കമ്മിറ്റിയുടെ പരിഗണനയിലാണ്. നീറ്റ് പരീക്ഷയുടെ ഫലം ആഗസ്റ്റ് 17ന് വരുന്ന സാഹചര്യത്തില്‍ സ്വാശ്രയ കോളജുകളുമായി കരാറിലത്തൊന്‍ സര്‍ക്കാറിന് സാവകാശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.