കോട്ടയം: വ്യക്തിപരമായ അസൗകര്യം മൂലമാണ് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയർമാൻ കെ.എം മാണി. ഇക്കാര്യം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയേയും അറിയിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ല. ചരൽക്കുന്നിൽ നടക്കുന്ന പാർട്ടി ക്യാമ്പിന് ശേഷം യോഗത്തിൽ പങ്കെടുക്കാമെന്നാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യം യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം കേരള കോണ്‍ഗ്രസ് എം ബഹിഷ്കരിച്ചിരുന്നു. ബാര്‍ കോഴ വിഷയത്തിൽ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണിരിക്കെ, ഈ വിട്ടുനില്‍ക്കലിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കഴിഞ്ഞ മുന്നണിയോഗത്തിലും കെ.എം. മാണി പങ്കെടുത്തിരുന്നില്ലെങ്കിലും പാര്‍ട്ടി പ്രതിനിധിയെ അയച്ചിരുന്നു. എന്നാല്‍, നിലപാട് കടുപ്പിച്ച മാണി ഗ്രൂപ് തിങ്കളാഴ്ചത്തെ യോഗം പൂര്‍ണമായും ബഹിഷ്കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാണിഗ്രൂപ്പിന്‍െറ അതൃപ്തി മാറ്റാന്‍ അവരുമായി അടിയന്തര ചര്‍ച്ച നടത്താന്‍ മുന്നണി യോഗത്തില്‍ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.