ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

സൈന്യത്തിന്‍െറ അമിതാധികാര നിയമത്തിനെതിരെ 16 വര്‍ഷമായി സഹനസമരം നടത്തുന്ന മണിപ്പൂരിന്‍െറ ഉരുക്കുവനിത ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ആഗസ്റ്റ് ഒമ്പതിന് നിരാഹാരസമരം അവസാനിപ്പിക്കുമെന്നും വരുന്ന മണിപ്പൂര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കുമെന്നും 44കാരിയായ ഇറോം ശര്‍മിള അറിയിച്ചു.

സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമില്ലാത്തതിനാല്‍ നിരാഹാരം അവസാനിപ്പിക്കുകയാണ്, ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുകയാണ്- ആത്മഹത്യാശ്രമത്തിനെതിരായ കേസില്‍ കോടതിയില്‍ ഹാജരായശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയില്‍മോചിതയായശേഷം വിവാഹിതയാകാനുള്ള സന്നദ്ധതയും അവര്‍ പ്രകടിപ്പിച്ചു. 2017ലാണ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന വിവാദ സൈനിക നിയമം ‘അഫ്സ്പ’ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ അഞ്ചിനാണ് ഇറോം ശര്‍മിള നിരാഹാരസമരം തുടങ്ങിയത്. ആരോഗ്യനില വഷളായതിനെതുടര്‍ന്ന് ആത്മഹത്യക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ഇവര്‍ ട്യൂബിലൂടെ അധികൃതര്‍ നിര്‍ബന്ധിച്ച് നല്‍കുന്ന ദ്രവഭക്ഷണംകൊണ്ടാണ് 16 വര്‍ഷമായി ജീവന്‍ നിലനിര്‍ത്തുന്നത്.

പ്രതിഷേധത്തെതുടര്‍ന്ന് ‘അഫ്സ്പ’ ഭാഗികമായി പിന്‍വലിക്കാന്‍ 2004ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍, ഈ നിര്‍ദേശം സമരസംഘടനകള്‍ തള്ളി. സംസ്ഥാനത്തുമുഴുവന്‍ നിയമം റദ്ദാക്കി അസം റൈഫ്ള്‍സിനെ പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ‘അഫ്സ്പ’ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ കത്തയച്ചതോടെ പോരാട്ടം ആഗോളശ്രദ്ധയിലുമത്തെി.

നിരാഹാരം അവസാനിപ്പിക്കാന്‍ പലതവണ ഭരണകൂട ബലപ്രയോഗമുണ്ടായെങ്കിലും തളരാത്ത ഇച്ഛാശക്തിയോടെ അവര്‍ പിടിച്ചുനിന്നു. 2006 ഒക്ടോബര്‍ നാലിന് ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ മരണം വരെ നിരാഹാരം നടത്തി ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് 2013 ഡിസംബര്‍ 19ന് ഇവരെ അറസ്റ്റുചെയ്തു. 2014 ആഗസ്റ്റ് 19ന് മണിപ്പൂരിലെ സെഷന്‍സ് കോടതി ഉത്തരവിനെതുടര്‍ന്ന് ജയില്‍ മോചിതയായി. നിരാഹാരം പിന്‍വലിക്കില്ളെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചുനിന്നു. ഇതേതുടര്‍ന്ന് വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. 2014ല്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചില രാഷ്ട്രീയകക്ഷികള്‍ ഇവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പട്ടാളനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിനും പിന്‍ഗാമി നരേന്ദ്ര മോദിക്കും കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല. മനുഷ്യാവകാശലംഘനങ്ങളോടുള്ള ഭരണകൂടത്തിന്‍െറ കരുണയറ്റ നിസ്സംഗതയില്‍ പ്രതിഷേധിച്ചാണ് ഇറോം ശര്‍മിള പുതിയ പോരാട്ടമുഖത്തത്തെുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.