കൊച്ചി: ടെയ്-സാക് എന്ന, ചികിത്സയില്ലാത്ത അത്യപൂര്‍വ രോഗത്തിന് പിടികൊടുക്കാതെ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. ടെയ്-സാക് രോഗബാധിതരായി ജനിക്കുന്ന കുട്ടികള്‍ നാലു മാസം പിന്നിട്ട ചരിത്രം ഇന്ത്യയില്‍ ഉണ്ടായിട്ടില്ളെന്നിരിക്കെയാണ് ഈ നേട്ടം കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ഹോസ്പിറ്റല്‍ സ്വന്തമാക്കിയത്. ജനിതക ഗവേഷണവിഭാഗം മേധാവി റിതു നായരുടെ നേതൃത്വത്തില്‍ രോഗബാധിതരായ ഗിരീഷ്-സജിനി ദമ്പതികളുടെ ജീനുകളില്‍നിന്ന് ടെയ്-സാക് ജീനുകളില്ലാത്ത കുട്ടിയെ ജനിപ്പിക്കാന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൂന്നു മാസം പിന്നിട്ട കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ അറിയിച്ചു.
ക്രോമസോം നമ്പര്‍ 15ല്‍ ഉള്‍പ്പെട്ട ഒരുകൂട്ടം ജീനുകളില്‍ ഒരു പ്രത്യേക എന്‍സൈമിന്‍െറ കുറവാണ് ഈ രോഗത്തിന് കാരണം. ഞരമ്പുകളിലെ കോശങ്ങളെ നശിപ്പിച്ചുതുടങ്ങുന്ന രോഗം മാനസികവും ശാരീരികവുമായ തളര്‍ച്ചയിലേക്ക് നയിക്കുകയും നാല് വയസ്സാകുമ്പോഴേക്കും കുട്ടി മരിക്കുകയും ചെയ്യുകയാണ് പതിവ്. ഈ രോഗം ബാധിച്ച ജീനുകളുള്ള മാതാപിതാക്കളുടെ ബീജത്തില്‍നിന്ന് ആരോഗ്യമുള്ള ബീജങ്ങളുടെ സങ്കലനം നടക്കാന്‍ സാധ്യത കുറവാണ്. ജനിക്കുന്ന കുട്ടികള്‍ മറ്റു ജനിതകരോഗങ്ങള്‍ക്കും ചിലപ്പോള്‍ ഇരയാകുന്നു.
പ്രീ ഇംപ്ളാന്‍േറഷന്‍ ഡയഗണോസിസിലൂടെ (പി.ജി.ഡി) രോഗബാധിതമല്ലാത്ത ഏറ്റവും നല്ല എംബ്രിയോകള്‍ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) രീതികളിലൂടെ സംയോജിപ്പിച്ച് മാതാവിന്‍െറ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചാണ് ടെയ്-സാക്രോഗമുക്തയായ കുട്ടിയെ ലഭ്യമാക്കിയതെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റല്‍ ചെയര്‍മാനും സ്ഥാപകനുമായ ഡോ. സി. മുഹമ്മദ് അശ്റഫ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. റിതു നായര്‍, ജനറല്‍ മനേജര്‍ ഡോ. ജോയ് ഇന്നസെന്‍റ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.