തിരുവനന്തപുരം: സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഏലസ്സ് ധരിച്ചെന്ന് ചാനലുകളും സമൂഹ മാധ്യമങ്ങളും. എന്നാല്‍, ധരിച്ചിരിക്കുന്നത് ഗ്ളൂക്കോ മോണിറ്ററെന്ന് കോടിയേരിയും ചികിത്സിക്കുന്ന ഡോക്ടറും. തിങ്കളാഴ്ച രാത്രി വിവിധ ചാനലുകള്‍ പ്രക്ഷേപണം ചെയ്ത ഹാസ്യ പരിപാടിയിലാണ് പയ്യന്നൂരിലെ കോടിയേരിയുടെ വിവാദപ്രസംഗം എടുത്തു കാണിച്ച് കൈയില്‍ ഏലസ്സ് കെട്ടിയിരിക്കുന്നതായി ചൂണ്ടിക്കാണിച്ചത്. ഇത് രാഷ്ട്രീയ പ്രതിയോഗികളും ഏറ്റുപിടിച്ചതോടെ സമൂഹമാധ്യമങ്ങളിലടക്കം ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
എന്നാല്‍, താന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ ധരിച്ചിട്ടുള്ള ഗ്ളൂക്കോ മോണിറ്ററാണ് അതെന്ന് കോടിയേരി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. ഡോ. ജ്യോതിദേവിന്‍െറ കീഴിലാണ് ചികിത്സ തേടുന്നത്. രണ്ടാഴ്ചത്തേക്ക് പഞ്ചസാരയുടെ തോത് പരിശോധിക്കാനാണ് ധരിച്ചിട്ടുള്ളത്. ശരീരത്തില്‍ ഒട്ടിച്ചുവെക്കുന്ന ചിപ്പാണിത്. രണ്ടാഴ്ച കഴിഞ്ഞ ശേഷമേ ഇത് മാറ്റൂവെന്നും അദ്ദേഹം വിശദീകരിച്ചു.
തന്‍െറ കീഴില്‍ ചികിത്സ തേടുന്ന കോടിയേരിക്ക് താന്‍ തന്നെയാണ് ചിപ്പ് നല്‍കിയതെന്ന് ഡോ. ജ്യോതിദേവ് കേശവദേവും പറഞ്ഞു. വട്ടത്തിലുള്ള ഒരു പ്ളാസ്റ്ററാണത്. അതിലുള്ള സെന്‍സര്‍വഴി 15 മിനിറ്റിലൊരിക്കല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് രേഖപ്പെടുത്തും. ഇങ്ങനെ 14 ദിവസത്തേക്ക് വേദനയില്ലാതെ നിരീക്ഷിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.